തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 പിന്തുണ നല്‍കിയാല്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍. പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ക്ക് ചില നിലപാടുകളുണ്ടാകും. ആ നിലപാടുകള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ തീരുമാനം പറയും. ട്വന്റി 20 പിന്തുണ നല്‍കുകയാണെങ്കില്‍ സ്വീകരിക്കാന്‍ ബിജെപി തയ്യാറാണെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സംഘടനാ സംവിധാനമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫിന്റെ സംഘടനസംവിധാനം വളരെ ദുര്‍ബലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലമാണ്. സംഘടനാ സംവിധാനത്തില്‍ കോണ്‍ഗ്രസ് അവിടെയില്ല. പിടി തോമസ് വളരെ പ്രഭാവമുള്ള ഞാനൊക്കെ ബഹുമാനിക്കുന്ന നേതാവാണ്. അദ്ദേഹത്തിന് ബദലായി കോണ്‍ഗ്രസില്‍ ആരുമില്ല. കോണ്‍ഗ്രസ് തഴഞ്ഞതാണ് അദ്ദേഹത്തെ. തൃക്കാക്കരയില്‍ അതിനെതിരെ ഒരു വിധിയെഴുത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. തൃക്കാക്കരയില്‍ വി.ടി ബല്‍റാം എം സ്വരാജ് പോരാട്ടം? തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവമാക്കി ഇരു മുന്നണികളും. പി.ടി തോമസിന്റെ മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് അവസാന ആയുധവും പുറത്തെടുക്കും. മറുവശത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തൃക്കാക്കരയില്‍ മുന്നേറ്റമുണ്ടാക്കാനാവും ഇടത് പാളയം ശ്രമിക്കുക. പിണറായി വിജയന്‍ 2-ാം സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ മുന്‍നിര്‍ത്തി എം സ്വരാജിനെ കളത്തിലിറക്കാനാണ് ഇടത് പാളയം ശ്രമിക്കുന്നത്. മേയര്‍ എം അനില്‍ കുമാറിന്റേയും പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡൊമിനിക് പ്രസന്റേഷന്‍, ടോണി ചമ്മണി, പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നുണ്ട്. എന്നാല്‍ സ്വരാജിനെ കളത്തിലിറക്കിയാല്‍ വി.ടി ബല്‍റാമിനെയും കോണ്‍ഗ്രസ് പരിഗണിച്ചേക്കും. എംബി രാജേഷിനെതിരെ പരാജയപ്പെട്ട ബല്‍റാമിന് സ്വരാജിനെതിരെ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് ചില നേതാക്കളുടെ കണക്കുകൂട്ടലുകള്‍. തൃപ്പൂണിത്തുറയില്‍ വലിയ വിജയ പ്രതീക്ഷയോടെയാണ് എം സ്വരാജ് വീണ്ടും മത്സരത്തിനിറങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലം. കെ ബാബുവിനോടായിരുന്നു സ്വരാജിന്റെ തോല്‍വി. ഈ സാഹചര്യത്തിലാണ് എം സ്വരാജിനെ തൃക്കാക്കരയില്‍ നിന്നും നിയമസഭയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതെന്നാണ് സൂചന. പി.ടിയുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് ഉമാ തോമസിനെ രംഗത്തിറക്കാനാണ് താല്‍പ്പര്യം. എന്നാല്‍ മത്സരരംഗത്തിറങ്ങാന്‍ ഉമ തയ്യാറേയിക്കില്ലെന്നാണ് വിവരം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13, 813 വോട്ടിനാണ് പി ടി തോമസ് ഇടതുസ്ഥാനാര്‍ത്ഥിയായ ഡോ. ജെ ജേക്കബിനെ തോല്‍പ്പിച്ചത്. 2016ല്‍ 11,996 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സെബാസ്റ്റ്യന്‍ പോളിനെതിരെയായിരുന്നു പി ടി തോമസിന്റ വിജയം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....