ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് നാട് കണ്ണീരോടെ വിട നല്‍കി. രാഷ്ട്രീയ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ച ധീരജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഇടുക്കിയില്‍നിന്നു 380 കിലോമീറ്റര്‍ പിന്നിട്ട് രാത്രി വൈകിയാണ് തളിപ്പറമ്പിലെ വീട്ടിലെത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. തളിപ്പറമ്പ് തൃച്ചംബരം പാലകുളങ്ങര പട്ടപ്പാറയിലെ ധീരജിന്റെ വീടിന്റെ മതിലിനോടു ചേര്‍ന്ന് സിപിഎം വിലയ്ക്കു വാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കിയത്. ധീരജിന്റെ സഹോദരന്‍ അദ്വൈത് ചിതയ്ക്കു തീ കൊളുത്തി. മാതാപിതാക്കളായ പുഷ്‌ക്കലയെയും രാജേന്ദ്രനെയും അനുജന്‍ അദ്വൈതിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലായിരുന്നു നേതാക്കളും പ്രവര്‍ത്തകരും. മന്ത്രി എം.വി.ഗോവിന്ദന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, മന്ത്രി പി.രാജീവ്, ഇ.പി.ജയരാജന്‍ എന്നിവരടക്കം നേതാക്കള്‍ വീട്ടിലെത്തി. തളിപ്പറമ്പില്‍ ഉച്ചയ്ക്കു ശേഷം ഹര്‍ത്താല്‍ ആചരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്നു രാവിലെ പതിനൊന്നരയോടെയാണു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൈമാറിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഏറ്റുവാങ്ങി. കോഴിക്കോട് മലാപ്പറമ്പ് ജംക്ഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റു നേതാക്കളും പുഷ്പചക്രം അര്‍പ്പിച്ചു. കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്‌ഐആര്‍ ചെറുതോണി ന്മ ധീരജ് രാജേന്ദ്രനെ കുത്തിക്കാലപ്പെടുത്തിയതു രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണെന്നു പൊലീസ് എഫ്‌ഐആര്‍. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് പീടികത്തറയില്‍ നിഖില്‍ പൈലി (29), ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് തടിയമ്പാട് ഇടയാല്‍ ജെറില്‍ ജോജോ (22) എന്നിവരെ ചോദ്യം ചെയ്തുവരുന്നു. ഇടുക്കി എന്‍ജിനീയറിങ് കോളജ് കെഎസ്‌യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ (21) അടക്കം 2 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....