പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തെ ഒമിക്രോണ്‍ ബാധിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. തീര്‍ത്ഥാടകര്‍ക്ക് വലിയ ആശങ്കയുണ്ട്. കഴിഞ്ഞ നാല് ദിവസം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി ശബരിമലയില്‍ പാലിക്കാനാകുന്നില്ല. വരുമാനത്തിലും കുറവുണ്ടായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും നാളെയാണ് ശബരിമലയില്‍ മകരവിളക്ക്. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ ഉച്ചയോടെ വലിയാന വട്ടത്ത് എത്തിച്ചേരും. അവിടെ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതരും ഭക്തരും ചേര്‍ന്ന് ആചാരപരമായ വരവേല്‍പ്പ് നല്‍കും. എരുമേലി പേട്ടതുള്ളലിന് ശേഷം പരമ്പരാഗത കാനന പാത വഴി പുറപ്പെട്ട അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങള്‍ പമ്പയിലെത്തി. പമ്പാ സദ്യയും പമ്പാ വിളക്കും ഇന്ന് നടക്കും. സന്നിധാനത്തെ ശുദ്ധിക്രിയകള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. സംക്രമാഭിഷേകത്തിനുള്ള നെയ്‌ത്തേങ്ങ കഴിഞ്ഞ ദിവസം കവടിയാര്‍ കൊട്ടരത്തില്‍ നിന്ന് സന്നിധാനത്ത് എത്തിച്ചു. ശബരിമല സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടനോ പാചകത്തിനോ അനുമതി ഉണ്ടാകില്ല. രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ തീര്‍ത്ഥാടകര്‍ കൈയില്‍ കരുതണം. തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം 19 ആം തിയതിവരെയായിരിക്കും. 20 ന് നട അടയ്ക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....