നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരായ വെളിപ്പെടുത്തലുകളില്‍ അഭ്യൂഹങ്ങള്‍ക്കു വഴിയൊരുക്കിയ ഖദര്‍ ധരിച്ച വിഐപി അന്‍വര്‍ സാദത്ത് എംഎല്‍എ അല്ലെന്നു വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. 'ഇതു ബോധ്യപ്പെടാന്‍ അന്‍വര്‍ സാദത്തിന്റെ ചിത്രങ്ങളും വിഡിയോകളും പരിശോധിച്ചിരുന്നു. ശബ്ദവും താരതമ്യപ്പെടുത്തി നോക്കി. വെറുതെ ഒരു നിരപരാധിയെ പറയാന്‍ പാടില്ല' - ബാലചന്ദ്രകുമാര്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത വിഐപി അന്‍വര്‍ സാദത്ത് എംഎല്‍എ ആണെന്ന മട്ടില്‍ പ്രചാരണം വ്യാപകമായിരുന്നു. നടി ആക്രമിക്കപ്പെടുന്ന വിഡിയോ ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പിച്ചത് ഈ വിഐപി ആണെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇദ്ദേഹം ദിലീപിനൊപ്പം വിഡിയോ കാണുമ്പോള്‍ നടത്തിയ സംഭാഷണങ്ങള്‍ പൊലീസിനു കൈമാറിയിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ അയാളെ 'ഇക്ക' എന്നാണു വിളിച്ചതത്രെ. ദിലീപിന്റെ അടുത്ത ബന്ധുവിന്റെ മകന്‍ 'ശരത് അങ്കിള്‍ വന്നു' എന്നു വിളിച്ചു പറഞ്ഞെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്നു. ഇതു കുട്ടിക്കു തെറ്റിപ്പോയതാകാമെന്നും കുട്ടി കേട്ടതിലെ തെറ്റാണെന്നുമാണ് പൊലീസ് വിലയിരുത്തിയത്. അന്‍വര്‍ സാദത്ത് എംഎല്‍എ അല്ലെന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞതോടെ വിഐപി ഇനി ആരെന്നതാണു പുതിയ ചര്‍ച്ച. നടിയെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയെ കൂടി പ്രതിചേര്‍ക്കുമോ എന്ന ഭീതിയിലായിരുന്ന കോണ്‍ഗ്രസ് പാളയത്തിനും ആശ്വാസമായിട്ടുണ്ട്. കേസ് അന്വേഷിച്ച ഡിവൈഎസ്പിയെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ആറു പ്രതികളാണുള്ളത്. ആറാമത്തെ പ്രതിയുടെ സ്ഥാനത്തേക്കു കണ്ടാല്‍ തിരിച്ചറിയുന്ന ഒരാള്‍ എന്നാണുള്ളത്. വരും ദിവസങ്ങളില്‍ ഇതാരാണെന്ന അന്വേഷണം പൊലീസിനും വെല്ലുവിളിയാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....