News Beyond Headlines

04 Monday
May

ദൈവത്തിന്റെ മാലാഖമാരുടെ സമരത്തിനൊപ്പമില്ല നീതിന്യായവ്യവസ്ഥ! നീതി ഇനിയുമകലെ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനപരാതിയില്‍ കന്യാസ്ത്രീകള്‍ക്ക് കോടതിയില്‍ തിരിച്ചടി. നീതിക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് തിരിച്ചടിയാണ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്തന്‍ എന്ന കോടതിയില്‍ നിന്നുള്ള വിധി. വ്യവസ്ഥാപിത സഭ സമൂഹത്തിനെതിരെ നീതി തേടി ദൈവത്തിന്റെ മാലാഖമാര്‍ 13 ദിവസമാണ് തെരുവില്‍ സമരമിരുന്നത്. പീഡനപരാതിയില്‍ കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെയാണ് മഠത്തിന്റെ മതില്‍ക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയര്‍ന്നത്. സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ സമരത്തിനിറങ്ങി. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്‌ക്വയറിലേക്ക് അപ്രതീക്ഷിതമായിരുന്നു ആ കടന്ന് വരവുണ്ടായത്. സഹപ്രവര്‍ത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം. നീതി തേടി കന്യാസ്ത്രീകളുടെ സമരം ഒരു കൂട്ടായ്മയുടെയോ സംഘടനയുടെയോ പിന്‍ബലമില്ലാതെ നിലപാടിന്റെ ഉറപ്പിലായിരുന്നു പൊതുസമൂഹത്തിന്റെ മനസാക്ഷിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് അവരെത്തിയത്. തുടര്‍ച്ചയായി രണ്ടാം ദിവസവും കന്യാസ്ത്രീമാര്‍ വഞ്ചി സ്‌ക്വയറിലെത്തി. മാധ്യമവാര്‍ത്തകളിലൂടെ വിഷയം പൊതുശ്രദ്ധയിലെത്തിയെങ്കിലും മൂന്നാം ദിവസമാണ് പ്രതിഷേധത്തിന് സമരരൂപമാകുന്നത്. ക്രൈസ്ത സഭയിലെ നീതി നിഷേധങ്ങള്‍ക്കെതിരെയും പീഡനങ്ങള്‍ക്കെതിരെയും സഭക്കുള്ളില്‍ നിന്ന് തന്നെ ശബ്ദം ഉയര്‍ത്തുന്ന ഒരു കൂട്ടം വൈദികരുടെ പിന്തുണയില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിനൊപ്പം ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി കണ്‍വീനറായി SAVE OUR SISTERS എന്ന സംഘടനയ്ക്ക് രൂപം നല്‍കി. പിന്നാലെ സംസ്ഥാനത്തെ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ സജീവമുഖങ്ങള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഹൈക്കോടതി ജംഗ്ഷനിലെ സമരകേന്ദ്രം വിഷയത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. കന്യാസ്ത്രീയുടെ സഹോദരിക്കൊപ്പം,ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ അംഗങ്ങളും, സമൂഹപ്രവര്‍ത്തകരും നിരാഹാര സമരം തുടങ്ങി. ഉണര്‍ത്തുപാട്ടുമായി നാടകപ്രവര്‍ത്തകരെത്തി, ഗൗരിയമ്മയുടെയും ഗോപിയാശാന്റെയും ഐക്യദാര്‍ഢ്യ പ്രസ്താവനകള്‍ സമരപന്തലില്‍ മുഴങ്ങി. കോഴിക്കോടും തിരുവനന്തപുരത്തും സമരകേന്ദ്രങ്ങള്‍ ഉയര്‍ന്നു. പ്രത്യക്ഷ സമരം തുടങ്ങിയതോടെ നടപടികളുമായി ജലന്ധര്‍ രൂപതയും രംഗത്തെത്തി. പീഡനം നേരിട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടായിരുന്നു പ്രതികാരം. അറസ്റ്റെന്ന ആവശ്യം ശക്തമായതോടെ ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതിന് ഓരോന്നിനും സമരപന്തലിലിരുന്ന കന്യാസ്ത്രീമാര്‍ കൃത്യമായ മറുപടികള്‍ നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളില്‍ സിപിഎം മാത്രമല്ല പ്രതിപക്ഷമായ കോണ്‍ഗ്രസ്സും സമരത്തിനോട് കരുതലെടുത്താണ് പ്രതികരിച്ചത്. മുഖ്യധാരയിലെ ഒരു രാഷ്ട്രീയ നേതാവും സമരപന്തലിലെത്തിയില്ല. പ്രതിപക്ഷത്തിലെ വനിതാ നേതാക്കള്‍ ഇടയ്ക്കിടെ സാന്നിദ്ധ്യം അറിയിച്ചു. ഒടുവില്‍ സമരത്തിന്റെ പന്ത്രണ്ടാം ദിവസം ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹാജരായി. എന്ത് നടന്നാലും ബിഷപ്പിന്റെ അറസ്റ്റില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്ന് സമരസമിതിയും നിലപാടെടുത്തു. ആദ്യദിവസം നിരാശയായിരുന്നു ഫലം. രണ്ടാം ദിവസം ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന സൂചനകള്‍ ശക്തമായി. പൊലീസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ് തുടര്‍ന്നു. ഒടുവില്‍ അറസ്റ്റില്‍ സ്ഥിരീകരണം എത്തി. നിലവിലെ സമരം അവസാനിപ്പിക്കുന്നെങ്കിലും കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി സമരപന്തല്‍ പിരിഞ്ഞു. തുടര്‍ന്ന് വിചാരണഘട്ടത്തിലും കന്യാസ്ത്രീക്ക് മുഴുവന്‍ പിന്തുണയും നല്‍കി സമരസമിതി നിലയുറപ്പിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....