News Beyond Headlines

25 Saturday
April

പെണ്‍കുട്ടിയുടെ ആത്മഹത്യ: മൊബൈല്‍ പ്രണയം ചതിച്ചു; തെളിവ് നശിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം ജില്ലയില്‍ പ്രണയക്കുരുക്കില്‍പെട്ട് ആത്മഹത്യ ചെയ്ത ഭൂരിഭാഗം ആദിവാസി കുട്ടികളെയും പ്രതികള്‍ വലയിലാക്കിയത് മൊബൈല്‍ ഫോണ്‍ ബന്ധങ്ങളിലൂടെ. വിതുരയില്‍ 18 വയസ്സുകാരിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ, അടുപ്പത്തിലായിരുന്ന യുവാവ് വീട്ടിലെത്തി മൊബൈലില്‍നിന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. വിവാഹ വാഗ്ദാനം നല്‍കി ചതിച്ചതാണ് ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണമെന്നും ആത്മഹത്യാകുറിപ്പില്‍ വ്യക്തമാണ്. തിരുവനന്തപുരത്തെ തുടര്‍ ആത്മഹത്യകളില്‍ അവസാനത്തെ പേരാണ് വിതുരയിലെ പതിനെട്ടുകാരിയുടേത്. ഈ തിങ്കളാഴ്ച പകല്‍ 11ന്, അതുവരെയും സന്തോഷവതിയായികണ്ട അവള്‍ കിടപ്പുമുറിയില്‍ ജീവനൊടുക്കുകയായിരുന്നു. ആദിവാസി ഊരിലെ ഇല്ലായ്മകളെയെല്ലാം തോല്‍പ്പിച്ചാണ് അവള്‍ ഡിഗ്രി വരെയെത്തിയത്. ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ വാങ്ങിനല്‍കിയ മൊബൈലിലൂടെയാണ് ചിറ്റാര്‍ സ്വദേശിയെ പരിചയപ്പെടുന്നത്. വിവാഹവാഗ്ദാനം നല്‍കി സ്‌നേഹിച്ചയാള്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ തേടി പോയതോടെ മനസ്സ് കൈവിട്ടു. പെണ്‍കുട്ടി മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ യുവാവ് ആദ്യം ശ്രമിച്ചത് മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാനായിരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യയ്ക്കപ്പുറം കൊലപാതകമെന്ന സംശയവും കുടുംബം ഉന്നയിക്കുന്നു. പ്രതിയായ ആകാശ് നാഥ് അറസ്റ്റിലാണ്. ആത്മഹത്യാപ്രേരണയ്ക്കപ്പുറം ലൈംഗിക ചൂഷണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....