തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു. പരിശോധന കുറയുമ്പോള്‍ രോഗികള്‍ കുറയുന്ന വാരാന്ത്യ ആശ്വാസവും ഞായറാഴ്ചയായ ഇന്നില്ല. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റമുയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇന്നത്തേത്. 59,314 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 30.55 ആണ് ടിപിആര്‍. കഴിഞ്ഞ വര്‍ഷം മെയ് 12 ല്‍ 29.75 ലെത്തിയതാണ് ഇതിന് മുന്‍പുണ്ടായ ഉയര്‍ന്ന ടിപിആര്‍ നിരക്ക്. അന്ന് പരിശോധിച്ചത് 1,46,320 സാംപിളുകളാണ്. ഏറ്റവുമധികം കേസുകളുണ്ടായതും അന്നുതന്നെയാണ്. 43, 529 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധിക്കുന്നതില്‍ 30 ശതമാനവും പോസിറ്റീവാകുന്ന ഗുരുതര സ്ഥിതിയാണ് കേരളത്തിലുള്ളത്. തിരുവനന്തപുരത്ത് 3917 പേര്‍ക്കും എറണാകുളത്ത് 3204 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണവും വളരെപ്പെട്ടെന്ന് ഒരു ലക്ഷം കടന്ന് കുതിക്കുകയാണ്. 1,03864 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. പ്രതിവാര കണക്കനുസരിച്ച് ആശുപത്രിയിലുള്ളവരുടെ എണ്ണത്തില്‍ 77 ശതമാനവും, ഐസിയു കേസുകളില്‍ 14 ശതമാനവും, വെന്റിലേറ്റര്‍ കേസുകളില്‍ 3 ശതമാനവും ഓക്‌സിജന്‍ കിടക്കകളിലെ രോഗികശുടെ എണ്ണം 21 ശതമാനവും കൂടിയിട്ടുണ്ട്. കൂടുതല്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണമാലോചിക്കുകയാണ്. തിരുവനന്തപുരത്ത് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മറികടന്നാണ് ഇന്ന് ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കല്‍ കോളേജ് വീണ്ടും കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. വിദ്യാര്‍ത്ഥികള്‍ തഹസില്‍ദാരടക്കമുള്ളവരെ തടയാനും ശ്രമിച്ചിരുന്നു. എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായ മൂന്നാം ദിവസവും 30 ന് മുകളിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം 11 കേന്ദ്രങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. ടിപിആര്‍ ഉയര്‍ന്ന് തന്നെ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പാക്കാ9 ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....