News Beyond Headlines

25 Saturday
April

ആനാവൂര്‍ നാഗപ്പന്‍ സെക്രട്ടറിയായി തുടരും

തിരുവനന്തപുരം: പ്രായപരിധി പിന്നിട്ടതിനെ തുടര്‍ന്ന മുതിര്‍ന്ന നേതാക്കളായ പീരപ്പന്‍കോട് മുരളിയടക്കമുള്ളവരെ ഒഴിവാക്കി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോള്‍ യുവാക്കാള്‍ക്ക്കൂടുതല്‍ പ്രാതിനിധ്യം. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും നിലവില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയുമായ ഷിജു ഖാന്‍ ജില്ലാ കമ്മിറ്റിയിലേക്ക് എത്തി. ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പനെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. കെ.എസ്.സുനില്‍കുമാര്‍ ,എസ്.പുഷ്പലത ,ഡി.കെ മുരളി ,വി. ജോയ് എന്നിവര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ പുതിയതായി ഉള്‍പ്പെടുത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി.പ്രമോഷ്, എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, കിസാന്‍ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡി.കെ.ശശി, ജയദവേന്‍, അമ്പിളി എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ എത്തിയ മറ്റുനേതാക്കള്‍ അതേസമയം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ യുവാക്കള്‍ക്ക് ഇത്രയും പ്രാതിനിധ്യം കിട്ടുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. അപ്പോഴും സംസ്ഥാന തലത്തില്‍ ശ്രദ്ധേയരായ ഒരു വിഭാഗം യുവനേതാക്കളെ ഇക്കുറി പരിഗണിക്കാതിരുന്നതും മുന്‍ എം.പി എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതും ശ്രദ്ധേയമായി. ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ആവര്‍ത്തിക്കുകയും ചെയ്ത വി.കെ.പ്രശാന്ത് എംഎല്‍എ, കെഎസ് ശബരിനാഥിനെ പരാജയപ്പെടുത്തി അരുവിക്കര പിടിച്ചെടുത്ത ജി.സ്റ്റീഫന്‍ എന്നിവര്‍ ഇക്കുറിയും ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടില്ല. 23-ാം വയസ്സില്‍ തിരുവനന്തപുരം മേയര്‍ പദവിയിലെത്തി ചരിത്രം കുറിച്ച മേയര്‍ ആര്യ രാജേന്ദ്രനും ജില്ലാ കമ്മിറ്റി അംഗത്വത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. അതേസമയം 46 അംഗ കമ്മിറ്റിയില്‍ നിന്നും മുന്‍ ആറ്റിങ്ങല്‍ എംപി എ.സമ്പത്തിനെ ഒഴിവാക്കിയത് ശ്രദ്ധേയമായി. നേരത്തെ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സമ്പത്ത് സംഘടനാ രംഗത്ത് നിര്‍ജീവമാണ് എന്ന വിമര്‍ശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്. അതേസമയം വി.ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രാമചന്ദ്രന്‍ നായര്‍ ഇപ്പോഴും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉണ്ട്. എസ്.എഫ്.ഐയുടെ മുന്‍സംസ്ഥാന പ്രസിഡന്റായ ഷിജുഖാനൊപ്പം പ്രവര്‍ത്തിച്ചിരുന്നവരെല്ലാം ഇതിനോടകം വിവിധ ജില്ലാ കമ്മിറ്റികളില്‍ എത്തിയിരുന്നു. തിരുവനന്തപുരത്തെ പാര്‍ട്ടി വലിയ പ്രതിരോധത്തിലാക്കിയ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സമീപകാലത്ത് അരങ്ങേറിയെങ്കിലും അദ്ദേഹത്തെ ഇക്കുറി സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഷിജുഖാനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആനാവൂര്‍ നാഗപ്പന്‍ ന്യായീകരിച്ചു. ദത്തെടുക്കല്‍ വിവാദത്തില്‍ ഷിജുഖാന്‍ എന്തെങ്കിലും തെറ്റു ചെയ്തതായി കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ദത്ത് വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും തെറ്റ് ചെയ്യാതെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നും നാഗപ്പന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പ്രധാന യുവനേതാവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായി എസ്.പി.ദീപകും ജില്ലാ കമ്മിറ്റിയില്‍ എത്തിയിട്ടുണ്ട്. ശിശുക്ഷേമസമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ദീപകിനെ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നീട് തിരുത്തല്‍ നടപടികളുടെ ഭാഗമായി ദീപകിനെ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയിലേക്ക് കൊണ്ടു വന്നിരുന്നു. അതേസമയം വിഭാഗീയ കാലത്ത് വി.എസിനൊപ്പം ഉറച്ചു നിന്ന പീരപ്പന്‍കോട് മുരളി, പുല്ലുവിള സ്റ്റാന്‍ലി, തിരുവല്ലം ശിവരാജന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. ഇപ്പോള്‍ അവര്‍ വിഭാഗീയതയുടെ ഭാഗമല്ലെങ്കിലും പ്രായപരിധി പിന്നിട്ടതോടെ ഈ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പകരം യുവാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....