News Beyond Headlines

02 Friday
January

കാര്‍ തടഞ്ഞ് കവര്‍ന്നത് ഒന്നരക്കോടി: പണം പങ്കുവെയ്ക്കുന്നതിനിടെ തര്‍ക്കം, രണ്ടുപേര്‍ കൂടി പിടിയില്‍

കാസര്‍ഗോഡ്: മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയുടെ ഡ്രൈവറെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി കവര്‍ന്ന കേസില്‍ രണ്ടുപേര് കൂടി അറസ്റ്റിലായി. തൃശൂര്‍ കൊടശ്ശേരി താഴൂര്‍ വടശ്ശേരി ഹൗസില്‍ എഡ്വിന്‍ തോമസ് (25), എറണാകുളം ആലുവ പടുവപ്പുറം കറുകുട് ചക്കിഹെറി ഹൗസില്‍ ആന്റണി ലൂയിസ് എന്ന ആന്റപ്പന്‍ (21) എന്നിവരെയാണ്കാസര്‍ഗോഡ്ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ തൃശൂരിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലായിരുന്നു ഇരുവരും പിടിയിലായത്. കാറില്‍ റോഡരികില്‍ വിശ്രമിക്കുകയായിരുന്ന പ്രതികളെ തൃശൂര്‍ വെസ്റ്റ് പൊലീസിന്റെ സഹായത്തോടെ ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ വാടകയ്ക്കെടുത്ത കാര്‍ തിരിച്ചുനല്‍കാതെയായിരുന്നു പ്രതികളുടെ കറക്കം. ഞായറാഴ്ച രാവിലെ കാസര്‍കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിവൈ.എസ്.പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്.ഐ. രഞ്ജിത്ത്, എ.എസ്.ഐ.മാരയ വിജയന്‍, മോഹനന്‍, ഷുക്കൂര്‍, ശിവന്‍, വിജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നിലവിലുള്ള പ്രതിപ്പട്ടിക പ്രകാരം ഒന്നാം പ്രതി സിനില്‍, രണ്ടാം പ്രതി സുജിത്ത്, മൂന്നാം പ്രതി ജോബിഷ് ജോസഫ് എന്നിവരാണ് അറസ്റ്റിലാകാനുള്ളത്. കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ മുബാറക്ക്, ഷഹീര്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. സെപ്റ്റംബര്‍ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വര്‍ണം വാങ്ങാനുള്ള പണവുമായി തലശ്ശേരിയിലേക്ക് പോകുകയായിരുന്ന മംഗളൂരുവിലെ സ്വര്‍ണവ്യാപാരിയുടെ കാര്‍ മൊഗ്രാല്‍പുത്തൂരില്‍വെച്ച് ആക്രമിച്ച് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി പണം തട്ടുകയായിരുന്നു. മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുല്‍ മഹാജേവ് ജാവിര്‍ എന്നയാളാണ് ആക്രമിക്കപ്പെട്ടത്. കേസില്‍ ഇതുവരെ 30 ലക്ഷം രൂപയും ഒന്‍പത് പവനും ആറ് വാഹനങ്ങളും പിടിച്ചെടുത്തു. പ്രതികള്‍ ഗോവയില്‍ പുതുവര്‍ഷം ആഘോഷിച്ചശേഷം ബെംഗളൂരുവിലെത്തിയിരുന്നു. ഇവിടെനിന്ന് മറ്റു മോഷണത്തിന് പദ്ധതിയിട്ട ശേഷം ചെന്നൈയിലേക്കാണ് പ്രതികള്‍ കടന്നത്. ചെന്നൈയില്‍വെച്ച് വീതംവയ്ക്കാന്‍ ബാക്കിയുള്ള പണവുമായി ബന്ധപ്പെട്ട് ആദ്യ രണ്ട് പ്രതികളുമായി വാക്തര്‍ക്കമുണ്ടാകുകയും തെറ്റിപ്പിരിഞ്ഞ് എഡ്വിനും ആന്റണിയും തൃശൂരിലേക്ക് മടങ്ങുകയുമായിരുന്നു. നിലമ്പൂരില്‍ ഇതേസംഘം നടത്തിയ സമാന കവര്‍ച്ചയില്‍ എഡ്വിനും ഉള്‍പ്പെട്ടിരുന്നു. നിലമ്പൂരില്‍നിന്ന് 95 ലക്ഷമാണ് സംഘം കവര്‍ന്നത്. രണ്ട് കവര്‍ച്ചയില്‍നിന്നുമുള്ള പണം വീതംവെപ്പാണ് തര്‍ക്കത്തിലെത്തിച്ചത്.എഡ്വിന്റെ സഹായിയും ഡ്രൈവറുമാണ് പിടിയിലായ ആന്റണി. ഇയാള്‍ കവര്‍ച്ചയിലും ഭാഗമായിട്ടുണ്ട്.നേരത്തെ അന്വേഷണസംഘം എഡ്വിന്റെ വാടക ഫ്ളാറ്റില്‍നിന്ന് ഏഴരലക്ഷവും കാര്‍ വാങ്ങാനായി നല്‍കിയ അഞ്ചുലക്ഷം രൂപയും കണ്ടെത്തിയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....