പാലാ: കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാന്‍ഡിലെ ബസിനുള്ളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കണ്ടക്ടറെയും, അതിന് ഒത്താശചെയ്ത ഡ്രൈവറെയും പാലാ പോലീസ് പിടികൂടി. കണ്ടക്ടര്‍ സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്‌സല്‍(31), ഡ്രൈവര്‍ കട്ടപ്പന ലബ്ബക്കട കൊല്ലംപറമ്പില്‍ എബിന്‍(35) എന്നിവരെയാണ് പാലാ എസ്.എച്ച്.ഒ. കെ.പി.തോംസണ്‍ അറസ്റ്റുെചയ്തത്. വിവാഹിതനായ പ്രതിയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാര്‍ഥിനി. അഫ്‌സല്‍ പ്രണയം നടിച്ച് കുട്ടിയെ വശീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥിനി, അഫ്‌സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡിലെത്തി. ഉച്ചയോടെ, തനിക്ക് പനിയാണെന്നുപറഞ്ഞ് അഫ്‌സല്‍, സുഹൃത്തായ മറ്റൊരു കണ്ടക്ടറെയും വിളിച്ചുവരുത്തി. ആളില്ലെന്നുപറഞ്ഞ് അഫ്‌സലും എബിനും ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ട്രിപ്പ് മുടക്കി. പെണ്‍കുട്ടിയെ ബസിനുള്ളിലാക്കി, സുഹൃത്തായ കണ്ടക്ടറും എബിനും ചേര്‍ന്ന് ഷട്ടര്‍ താഴ്ത്തിപ്പോയി. പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, കെ.പി.തോംസന്റെ നേതൃത്വത്തില്‍ ബസില്‍നിന്ന് കുട്ടിയെയും അഫ്‌സലിനെയും പോലീസ് കണ്ടെത്തുകയായിരുന്നു. എബിനെയും സ്റ്റാന്‍ഡില്‍നിന്ന് പിടികൂടി. ബസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്തി. കൗണ്‍സിലിങ്ങും കൊടുത്തു. എസ്.ഐ. എം.ഡി.അഭിലാഷ്, ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, ബീനാമ്മ, രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....