കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പക്കലുളള 10 വസ്തുക്കള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണത്തിന് മാത്രം പുരാവസ്തു മൂല്യമുള്ളൂ എന്ന് കണ്ടെത്തി. ശബരിമല ചെമ്പോല എന്ന് മോന്‍സന്‍ അവകാശപ്പെട്ട വസ്തുകള്‍ അടക്കമുള്ളവ വ്യാജമാണെന്നാണ് കണ്ടെത്തല്‍. ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയാണ് പരിശോധനാ ഫലം അന്വേഷണസംഘത്തിന് കൈമാറിയത് മോന്‍സന്റെ ശേഖരത്തിലെ പുരാവസ്തുക്കളെന്ന് തോന്നിപ്പിച്ച പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധിച്ചത്. വിവാദമായ ശബരിമല ചെമ്പോലയും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പത്തില്‍ എട്ടും പുരാവസ്തുക്കളെല്ലാണ് റിപ്പോര്‍ട്ട്. ചെമ്പോലയ്‌ക്കൊപ്പം പരിശോധിച്ച നടരാജ വിഗ്രഹവും പുരാവസ്തുവല്ല. മോന്‍സന്റെ ശേഖരത്തിലെ ഒരു റോമന്‍ നാണയവും ലോഹവടിയും മാത്രമാണ് പുരാവസ്തുക്കളുടെ ഗണത്തില്‍പ്പെടുത്താവുന്നതെന്നാണ് റിപ്പോര്‍ട്ട്. മോന്‍സന്റെ ശേഖരം നേരത്തെ സംസ്ഥാന പുരാവസ്തു വകുപ്പും പരിശോധിച്ചിരുന്നു. ടിപ്പുവിന്റെ സിംഹാസനമടക്കം പുരാവസ്തുക്കളെന്ന് അവകാശപ്പെട്ട മുപ്പത്തിയഞ്ചെണ്ണം അങ്ങനെയല്ലെന്ന് തെളിഞ്ഞിരുന്നു. ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട് അടുത്തദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും. ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് തെളിഞ്ഞതോടെ ക്രൈംബ്രാഞ്ചിന് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം തുടങ്ങാം. ശബരിമല സ്ത്രീപ്രവേശന വിവാദം കത്തി നിന്ന കാലത്ത് അവിടുത്തെ ആചാരങ്ങള്‍ സംബന്ധിച്ച് ചെന്‌പോല പുറത്തുവന്നതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെയെന്നാണ് പരിശോധിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....