News Beyond Headlines

03 Sunday
May

‘കുഞ്ഞു’വിനെ കൊന്നത് ഒറ്റ് സംശയിച്ച്; നഗ്‌നനാക്കി കാപ്പി വടി കൊണ്ട് അടിച്ച് കൊന്നു

യുവാവിനെ ഗുണ്ടാ നേതാവ് ജോമോന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പൊലീസിന് തന്നെ ഒറ്റുകൊടുത്തുവെന്ന സംശയത്തിന്റെ പേരില്‍. കൊല്ലപ്പെട്ട ഷാന്‍ എതിര്‍ സംഘാംഗങ്ങളുടെ ഒപ്പം ഉല്ലാസയാത്ര പോയതും ഫോട്ടോ സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചതും സംശയം ബലപ്പെടുത്തി. ഷാന്‍ മുഖേന എതിര്‍ സംഘത്തലവനായ സൂര്യനെ കണ്ടെത്താനും ജോമോന്‍ പദ്ധതിയിട്ടു. കൊല്ലപ്പെട്ട ഷാനിന്റെ സുഹൃത്ത് സൂര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷാനിനെ കൊലപ്പെടുത്തിയ ജോമോന്റെ എതിര്‍ സംഘത്തിന്റെ തലവനാണ് സൂര്യന്‍ എന്നറിയപ്പെടുന്ന കഞ്ഞിക്കുഴി സ്വദേശി ശരത് പി.രാജ്. കൊടൈക്കനാല്‍ യാത്രക്കിടയിലെടുത്ത ചിത്രം 3 ദിവസം മുമ്പ് സൂര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇതിന് ലൈക്കടിച്ചതോടെയാണ് ഷാന്‍ ജോമോന്റെ നോട്ടപ്പുള്ളിയായത്. മണര്‍കാട് സ്വദേശി ലുതീഷിന്റെ ഗുണ്ടാ സംഘത്തിലെ അംഗമാണ് കേസിലെ പ്രതിയായ ജോമോന്‍. കൊല്ലപ്പെട്ട ഷാന്‍ ജോമോന്റെ ഉറ്റ സുഹൃത്തുമായിരുന്നു. ജോമോന്‍ ഷാനിനെ 'കുഞ്ഞു' എന്നാണ് വിളിച്ചിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജോമോന്റെ സുഹൃത്തായ ലുതീഷിനെ തൃശൂരില്‍ വച്ച് സൂര്യനും സംഘവും മര്‍ദിച്ചിരുന്നു. പ്രതികാരത്തിന് ഒരുങ്ങുന്നതിനിടെ ലുതീഷും ജോമോനും പൊലീസിന്റെ പിടിയിലായി. ഇവരെ പൊലീസ് കാപ്പ ചുമത്തി നാടു കടത്തി. ഒറ്റാണ് പൊലീസ് പിടികൂടാന്‍ കാരണമെന്ന് വിശ്വസിച്ച ജോമോന്‍ ഒറ്റിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് സൂര്യനോടൊപ്പമുള്ള ഷാനിന്റെ ചിത്രം പുറത്തുവരുന്നത്. ഞായറാഴ്ച ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയ ഷാനിനെ ജോമോനും സംഘവും മൂന്നുമണിക്കൂറോളം അതിക്രൂരമായി മര്‍ദ്ദിച്ചു. നഗ്‌നനാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് കാപ്പി വടികൊണ്ടായിരുന്നു മര്‍ദനം. ഷാന്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ കൂട്ടാളികള്‍ ജോമോനെ മൃതദേഹത്തോടൊപ്പം വഴിയില്‍ ഇറക്കിവിട്ടു. പൊലീസ് ക്ലബ്ബിനു മുന്നില്‍ ഇറങ്ങിയ ജോമോന്‍ 300 മീറ്റര്‍ അകലെയുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മൃതദേഹം ചുമലിലിട്ടാണ് എത്തിച്ചത്. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....