പാലാ: കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജ് ബസ്സ്റ്റാന്‍ഡിനുള്ളിലും ബസിനുള്ളില്‍വെച്ച് പീഡിപ്പിച്ചിരുന്നതായി പോലീസ്. വ്യാഴാഴ്ച പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് സ്റ്റാന്‍ഡിലെത്തിച്ച് തെളിവെടുത്തു. പാലാ-മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന് ഏതാനും മണിക്കൂര്‍ മെഡിക്കല്‍ കോളേജ് സ്റ്റാന്‍ഡില്‍ താമസമുണ്ട്. ഈ അവസരം മുതലെടുത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഇവിടെയെത്തിച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു കോട്ടയത്തെത്തിച്ച് പീഡിപ്പിച്ചത്. പ്രതികളെ കോട്ടയം െഫാറന്‍സിക് വിഭാഗത്തിലെത്തിച്ച് ശാസ്ത്രീയ പരിശോധനകളും പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച പ്രതികളെ പാലായിലും കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡില്‍ എത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തും. സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്‌സല്‍ (31), കൂട്ടാളിയും സഹായിയുമായ ഡ്രൈവര്‍ കട്ടപ്പന സ്വദേശി എബിന്‍ എന്നിവരെയാണ് കഴിഞ്ഞദിവസം പാലാ കൊട്ടാരമറ്റത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വിവാഹിതനായ അഫ്‌സല്‍ ഇക്കാര്യം മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് പലതവണ പീഡനത്തിനിരയാക്കിയത്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ അഫ്‌സല്‍ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. തുടര്‍ന്ന് സംഭവദിവസം ഉച്ചയ്ക്ക് പെണ്‍കുട്ടി കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡിലെത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ബസിന്റെ ട്രിപ്പ് ആളില്ലെന്ന കാരണത്താല്‍ മുടക്കിയശേഷം ഡ്രൈവറുടെയും കണ്ടക്ടറുടെയും ഒത്താശയോടെ ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ബസിനുള്ളിലേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലാ സി.ഐ. കെ.പി.തോംസണിന്റെ നേതൃത്വത്തില്‍ പോലീസെത്തി അഫ്‌സലിനെയും സഹായി എബിനെയും കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....