മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏഴു മെത്രാന്‍ന്മാരെ തെരഞ്ഞടുക്കുന്നതിനുള്ള പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധികരിച്ചു. സഭ നിശ്ചയിച്ച സ്‌ക്രീനിങ് കമ്മറ്റിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ യോഗ്യരായ ചിലരെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത് എത്തി. കോതമംഗലം പള്ളി വികാരിയായ തോമസ് പോള്‍ റമ്പാനെ ഒഴിവാക്കിയതിനാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. സഭയുടെ സോഷ്യല്‍ മിഡിയായിലെ ഗ്രൂപ്പുകളിലാണ് അദേഹത്തെ ഒഴിവാക്കിയതിന്റെ കാര്യം വ്യക്തമാക്കണമെന്ന് പറയുന്നത്. ഫെബ്രുവരി 25ന് കോലഞ്ചേരിയില്‍ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ മുന്നോടിയായി മാനെജിങ് കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ട 14 സ്ഥാനാര്‍ഥികളുടെ പട്ടിക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായാണ് പ്രസിദ്ധീകരിച്ചത്. എബ്രഹാം തോമസ്, ഫാ. അലക്‌സാണ്ടര്‍ പി. ഡാനിയേല്‍, ഫാ. എല്‍ദോ ഏലിയാസ്, ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. എം.സി കുര്യാക്കോസ്, ഫാ. ഫീലിപ്പോസ് റമ്പാന്‍, ഫാ.ഡോ. റെജി ഗീവര്‍ഗീസ്, ഫാ.ഷിബു വേണാട് മത്തായി, ഫാ. പി.സി തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോര്‍ജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയാ നൈനാന്‍ എന്നിവരാണ് ഇടം നേടിയിരിക്കുന്നത്. നോമിനേഷന്‍ സമര്‍പ്പിച്ച സമയത്ത് തന്നെ ഏറെ സാധ്യത കല്പിച്ചിരുന്നവരില്‍ ഒരാളായിരുന്നു തോമസ് പോള്‍ റമ്പാന്‍. ഇനി മാനെജിങ് കമ്മറ്റി ഒന്നടങ്കം അദേഹത്തെ ഉള്‍പ്പടുത്തണമെന്ന് ആവശ്യപ്പെടുന്ന പക്ഷം മലങ്കര മെത്രാപ്പോലിത്തായ്ക്ക് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അദേഹത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മെത്രാന്‍ തെരഞ്ഞെടുപ്പ് ബലോയില്‍ പറയുന്നുണ്ട്. ലിസ്റ്റില്‍ ഇടം ലഭിക്കാതെ പോയതിനെതിരെ സഭയ്ക്കുള്ളില്‍ ഇത്രയധികം പ്രതിഷേധ സ്വരം ഉയരുന്നത് ആദ്യമാണ്. 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അയോഗ്യത കല്പ്പിച്ചിരുന്ന ചിലര്‍ ഇത്തവണ 14 അംഗലിസ്റ്റില്‍ കയറി കൂടിയതും വിശ്വാസികളെ ചൊടിപ്പിച്ചിട്ടുണ്ട്. കോട്ടയം വാകത്താനം വള്ളിക്കാട് ദയറായില്‍ നിന്നും ഒരാളും ബസേലിയോസ് ദയറായില്‍ നിന്നും നാലുപേരും ലിസ്റ്റില്‍ ഇടം പിടിച്ചതും അത്യപ്തിക്ക് കാരണമായി തീര്‍ന്നു. പ്രതിഷേധം കടുത്തതോടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഭാ നേത്യത്വവും ആലോചന തുടങ്ങി. 14 പേരില്‍ നിന്ന് 11 പേരെയാണ് മാനെജിങ് കമ്മറ്റി തെരഞ്ഞെടുക്കേണ്ടത്. ഫെബ്രുവരി 11നാണ് മാനെജിങ് കമ്മറ്റി ചേരുന്നത്. അന്ന് ഈ ലിസ്റ്റ് 15 ആക്കി 11 പേരെ കണ്ടെത്തുമോ എന്നതാണ് വിശ്വാസികള്‍ ഉറ്റുനോക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....