News Beyond Headlines

03 Sunday
May

‘വേങ്ങരയിലെ രാഷ്ട്രീയ നേതാവിന്റെ പങ്ക് വ്യക്തം’; ദിലീപ് അയച്ച മെസേജിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് ബാലചന്ദ്രകുമാര്‍

ദിലീപ് അയച്ച മെസേജിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പ്രതികള്‍ ഫോണുകള്‍ കൃത്യമായി ഹാജരാക്കിയില്ലെങ്കില്‍ താന്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിനും കോടതിക്കും കൈമാറുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.ദിലീപ്, അനൂപ്, സൂരാജ് എന്നിവരുമായുള്ള മുഴുവന്‍ ചാറ്റുകളും കോടതിയെ അറിയിക്കണം. 22-7-2018ല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം രാവിലെ 10.45 ന് ദിലീപ് തനിക്ക് മെസേജ് അയച്ചു. മകളുടെ ആഭരണം പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യാമെന്ന് മെസേജ് അയച്ചു. ഈ സന്ദേശം ആര്‍ക്ക്? എന്തിന് വേണ്ടി അയച്ചെന്ന് ദിലീപ് വ്യക്തമാക്കണം. 2-08-2018ല്‍ ടോമിച്ചന്‍ മുളകുപാടം ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ഉണ്ടായിരുന്നു. ആലുവ പാലസില്‍ ദിലീപ് എടുത്തുതന്ന മുറിയിലായിരുന്നു താന്‍ ഉണ്ടായിരുന്നതെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. വൈകിട്ട് താന്‍ ദിലീപിന്റെ വസതിയില്‍ എത്തി. അവിടെ തിരുവനന്തപുരത്ത് നിന്നുള്ള ഒരാളുണ്ടായിരുന്നു. അയാള്‍ ആരെന്നും എന്തിന് വന്നതെന്നും ദിലീപ് വെളിപ്പെടുത്തണമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. 2018 ഒക്ടോബര്‍ 19 രാവിലെ 7.30ന് ദിലീപിന്റെ സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ട്. 'കാവ്യ പ്രസവിച്ചു, ബേബി ഗേള്‍' എന്ന മെസേജ് കൂടി ദിലീപിന്റെ ഫോണില്‍ ഉണ്ടാകണം. വിഐപി യുടെ ശബ്ദം തിരിച്ചറിഞ്ഞു കേസുമായി ബന്ധപ്പെട്ട് വിഐപി യുടെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. വിഐപിയെ തിരിച്ചറിഞ്ഞോയെന്നത് വെളിപ്പെടുത്തേണ്ടത് അന്വേഷണസംഘമാണ്. രാഷ്ട്രീയ നേതാവിനെ കണ്ടു ദിലീപ് ജയിലില്‍ കഴിയവേ സുരാജ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് വേങ്ങരയില്‍ ഒരു രാഷ്ട്രീയ നേതാവിനെ കാണാന്‍പോയി. 2017 സെപ്റ്റംബര്‍ 21 നാണ് ഇരുവരും യുവജന രാഷ്ട്രീയ നേതാവിനെ വേങ്ങരയിലെത്തി കണ്ടത്. വൈകിട്ട് 6 ന് വേങ്ങരയിലെത്തി, 7.30 ന് തിരികെ പോന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. കൂടിക്കാഴ്ച്ച ദിലീപിന് വേണ്ടി വാദിക്കുന്ന സംവിധായകന്റെ നിര്‍ദേശപ്രകാരം. തിരുവനന്തപുരത്തെ സംവിധായകന്റെ നിര്‍ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....