News Beyond Headlines

03 Sunday
May

തെളിവുകള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന നാലാം ഫോണില്‍; കണ്ടെത്താന്‍ പ്രത്യേകസംഘം

നടന്‍ ദിലീപിന്റെ നാലാമത്തെ ഫോണ്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സൈബര്‍ ഡോമിന്റെ സഹായം തേടി. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ദിലീപ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ഫോണില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഫോണ്‍ വിളികളുടെ സാങ്കേതിക വിവരങ്ങള്‍ (സിഡിആര്‍) കമ്പനികളുടെ സഹായത്തോടെ ശേഖരിച്ചു പരിശോധിച്ചപ്പോഴാണ് ദിലീപ് 4 ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ദിലീപിനു വേണ്ടി ഡ്രൈവറാണ് ഈ ഫോണ്‍ കൈവശം സൂക്ഷിച്ചിരുന്നതെന്ന സാക്ഷിമൊഴി അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഓരോ ഫോണിനുമുള്ള ആഗോള തിരിച്ചറിയല്‍ നമ്പറായ ഇന്റര്‍ നാഷനല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി നമ്പറാണ് (ഐഎംഇഐ) ഈ കേസില്‍ അന്വേഷണ സംഘത്തിന്റെ ഏക പിടിവള്ളി. നാലാമതൊരു ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന ദിലീപിന്റെ സത്യവാങ്മൂലത്തിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ഏറ്റവും ശാസ്ത്രീയമായ മാര്‍ഗമാണ് ഐഎംഇഐ നമ്പറിന്റെ പരിശോധന. കേസിനു വഴിയൊരുക്കിയ സംഭവമുണ്ടാകുമ്പോള്‍ ഈ ഫോണിലെ സിംകാര്‍ഡ് ഉപയോഗിച്ചു ദിലീപ് ആരെങ്കിലുമൊരാളെ വിളിച്ചതിന്റെ തെളിവായ സിഡിആറും സാക്ഷിമൊഴിയുമുണ്ടെങ്കില്‍ കോടതി പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിക്കും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ് എന്നിവര്‍ ഉപയോഗിച്ചിരുന്ന 7 മൊബൈല്‍ ഫോണുകളാണ് ഇവര്‍ മാറ്റിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഈ ഫോണുകളിലുള്ളതിനാലാണ് ഇവര്‍ ഫോണുകള്‍ മാറ്റി പുതിയ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും അന്വേഷണ സംഘം പറയുന്നു. ഐഎംഇഐ നമ്പര്‍ 'പാന്‍നമ്പറും ആധാര്‍കാര്‍ഡും ജാതകവും' ചേര്‍ന്നാല്‍ ഒരാളെക്കുറിച്ച് അറിയാന്‍ കഴിയുന്നത്ര വിവരങ്ങള്‍ ഒരു മൊബൈല്‍ ഫോണിനെ കുറിച്ച് അറിയാന്‍ കഴിയുന്ന നമ്പറാണ് അതിന്റെ ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പറെന്നാണു സൈബര്‍ കുറ്റാന്വേഷണ വിദഗ്ധരുടെ അഭിപ്രായം. ഒരു ഐഎംഇഐ നമ്പറിലുള്ള ഫോണ്‍ നശിപ്പിച്ചതിനു ശേഷം അതേ നമ്പറില്‍ മറ്റൊരു ഫോണ്‍ നിര്‍മിക്കാന്‍ ആദ്യ ഫോണ്‍ നിര്‍മിച്ച മൊബൈല്‍ കമ്പനി തന്നെ വിചാരിക്കണം. എന്നാല്‍ ഒരു ഫോണിന്റെ മദര്‍ ബോര്‍ഡ് ഐടി വിദഗ്ധന്റെ സഹായത്തോടെ മാറ്റി ഘടിപ്പിച്ചു സംശയിക്കപ്പെടുന്ന ഫോണിന്റെ ഐഎംഇഐ നമ്പര്‍ മാറ്റിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ബോര്‍ഡ് മാറ്റിയ കാര്യം പരിശോധനയില്‍ തെളിയും. അതു ചെയ്യുന്ന ഐടി വിദഗ്ധനും തെളിവു നശിപ്പിച്ച കുറ്റത്തിനു പ്രതിയാകും. സിനിമാ മേഖലയില്‍ പരാതിപരിഹാര സമിതി വേണം: വനിതാ കമ്മിഷന്‍ തൊഴിലിടങ്ങളിലെ സ്ത്രീപീഡനം തടയുന്നതിനുള്ള ആഭ്യന്തര പരാതിപരിഹാര സമിതി സിനിമാ മേഖലയില്‍ രൂപീകരിക്കുന്നതിനു സാംസ്‌കാരിക വകുപ്പു മുന്‍കയ്യെടുക്കണമെന്നു സംസ്ഥാന വനിതാ കമ്മിഷന്‍. വിമന്‍ ഇന്‍ സിനിമാ കലക്ടീവ് ഭാരവാഹികളുടെ ആവശ്യവും കമ്മിഷനു ലഭിച്ച പരാതികളും പരിഗണിച്ചാണു നിര്‍ദേശം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ എന്തെല്ലാം നടപടിസ്വീകരിച്ചുവെന്നു സാംസ്‌കാരിക വകുപ്പ് അറിയിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....