News Beyond Headlines

02 Friday
January

റണ്‍വേ നീളം കുറയ്ക്കല്‍; കരിപ്പൂരിന്റെ ചിറകരിയും

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറച്ച് സുരക്ഷാമേഖല(റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ-റിസ) വര്‍ധിപ്പിക്കാനുള്ള തീരുമാനം കരിപ്പൂരിന് ഇരുട്ടടിയാകും. റിസയുടെ നീളം വര്‍ധിപ്പിക്കുന്നതിനും ഉപകരണസാമഗ്രികള്‍ മാറ്റിസ്ഥാപിക്കുന്നതിനുമായി ഒന്നരവര്‍ഷമെങ്കിലുമെടുക്കും. വിമാനസര്‍വീസുകള്‍ മുടങ്ങുന്നതരത്തിലുള്ള പ്രവൃത്തികളാകും നടത്തേണ്ടിവരിക. ഇത് കരിപ്പൂരിന്റെ നിലനില്‍പ്പിനെ ബാധിക്കും. 2860 മീറ്റര്‍ റണ്‍വേയില്‍നിന്ന് 300 മീറ്റര്‍ റിസയ്ക്കായി മാറ്റുന്നതോടെ നീളം 2560 മീറ്ററായി കുറയും. റണ്‍വേ ചെറുതാക്കുമ്പോള്‍ നടത്തേണ്ട പ്രധാന പ്രവൃത്തികളിലൊന്ന് ഐ.എല്‍.എസ്. (ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം) മാറ്റിസ്ഥാപിക്കലാണ്. ഐ.എല്‍.എസ്. മാറ്റിസ്ഥാപിക്കുന്നതിന് ആറു മാസമെങ്കിലുമെടുക്കും. ഐ.എല്‍.എസ്. ഇല്ലാത്ത വിമാനത്താവളങ്ങളില്‍ വിദേശ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തില്ല. വിദേശ കമ്പനികള്‍ കളംവിടുന്നതോടെ കരിപ്പൂര്‍ ശുഷ്‌കിച്ചുണങ്ങും. യാത്രക്കാര്‍ക്കും വലിയ തിരിച്ചടിയാകും. ഐ.എല്‍.എസ്. ഇല്ലെങ്കില്‍ 2500 അടി ഉയരത്തില്‍നിന്ന് റണ്‍വേ കാണാമെങ്കിലേ പൈലറ്റുമാര്‍ വിമാനങ്ങള്‍ താഴെയിറക്കൂ. കരിപ്പൂരില്‍ വര്‍ഷത്തില്‍ എട്ടു മാസവും 1000-1500 അടിയില്‍ മാത്രമാണ് തെളിഞ്ഞ കാഴ്ച ലഭിക്കാറുള്ളത്. വിമാനങ്ങള്‍ മറ്റിടങ്ങളിലേക്കു തിരിച്ചുവിടേണ്ട അവസ്ഥ പതിവാകും. ഐ.എല്‍.എസ്. മാറ്റിസ്ഥാപിക്കുന്നതിന് നിലവിലെ ഐസലേഷന്‍ ബേ, ടാക്സിവേ എന്നിവ മാറ്റേണ്ടിവരും. റണ്‍വേക്ക് സമീപമുള്ള വലിയ കുഴികള്‍ നികത്തുകയും വേണം. ടേണിങ് പാഡ്, ലൈറ്റിങ് തുടങ്ങിയവയും മാറ്റിസ്ഥാപിക്കണം. ഇതിന് കാലതാമസമെടുക്കും. മാത്രമല്ല, വിമാനസര്‍വീസുകളെ ബാധിക്കുകയും ചെയ്യും. അതേസമയം, റണ്‍വേയുടെ നീളം കുറയ്ക്കാതെ റിസയുടെ നീളം വര്‍ധിപ്പിച്ചാല്‍ കരിപ്പൂരിന് വലിയ നേട്ടമുണ്ടാകും. ഐ.എല്‍.എസിന്റെ ചെറിയ ഭാഗങ്ങള്‍ മാറ്റിയാല്‍ മതിയാകും. വിമാനസര്‍വീസുകളെ ബാധിക്കാതെതന്നെ പ്രവൃത്തികള്‍ നടത്താനുമാകും. ഭാവിയില്‍ വലിയ വിമാനങ്ങള്‍ മടിയില്ലാതെ കരിപ്പൂരിലേക്ക് വരുന്നതിനും ഇതു സഹായകരമാകും. കരിപ്പൂരില്‍ റണ്‍വേ വികസനമടക്കമുള്ള ആവശ്യങ്ങള്‍ക്ക് 248.75 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാനൊരുക്കമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ മന്ത്രിമാര്‍ വിമാനത്താവളത്തിലെത്തി വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. 2020 ഓഗസ്റ്റിലെ വിമാനദുരന്തത്തോടെ നിലച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കുന്നതിനും ഹജ്ജ് സര്‍വീസ് പുനഃസ്ഥാപിക്കുന്നതിനും ശ്രമം നടക്കുമ്പോഴാണ് റണ്‍വേയുടെ നീളം കുറയ്ക്കാനുള്ള തീരുമാനം വന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....