നിലമ്പൂര്‍: മമ്പാട് മധ്യവയസ്‌കയായ വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും മാരകമായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 17-കാരന്‍ പിടിയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ പിന്‍വാതിലിലൂടെ കയറിവന്ന ഇയാള്‍ വീട്ടമ്മയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി. പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്തു. തോളെല്ലിനും തലയോട്ടിക്കും സാരമായി പരിക്കേറ്റ വീട്ടമ്മ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ നവീന്‍ ഷാജ്, എം. അസൈനാര്‍, എസ്.സി.പി.ഒ. എന്‍.പി. സുനില്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘം കുറ്റാരോപിതനെ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് രാത്രി പത്തുമണിയോടെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് പോലീസില്‍ ബൈക്ക് മോഷണക്കേസില്‍ പിടിയിലായ ആളാണിത്. മോഷ്ടിച്ച രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് മഞ്ചേരിയിലെ ഷോപ്പിലും മറ്റൊന്ന് കോഴിക്കോട് ഒരു സുഹൃത്തിനും വിറ്റതായി ഇയാള്‍ പറഞ്ഞു. ബൈക്ക് വാങ്ങാന്‍ പണം കണ്ടെത്താനായി മോഷണം നടത്താനാണ് എത്തിയതെന്നും ഇയാള്‍ പറഞ്ഞു. പിടിവലിക്കിടെ ഇയാളുടെ കൈത്തണ്ടയില്‍ കടിയേറ്റ പാടുണ്ട്. കുറ്റാരോപിതനെ തെളിവെടുപ്പിനുശേഷം ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കും. സംഭവസ്ഥലം ഉയര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗവും സന്ദര്‍ശിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....