News Beyond Headlines

29 Tuesday
September

പ്രമുഖ നേതാവിന് കാവ്യയും ദിലീപും 50 ലക്ഷം നല്‍കി: വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം: വേങ്ങരയിലെ നേതാവിന് കാവ്യയും ദിലീപും കൂടി പണം കൊടുത്തുവെന്ന സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസ് അട്ടിമറിക്കാന്‍ ദിലീപിനും ബന്ധുവായ സുരാജിനും അനൂപിനും ഒപ്പം കാവ്യയും ഇടപെട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ - വേങ്ങരയില്‍ പോയി ദിലീപിന്റെ അളിയനും അനിയനും കൂടെ 2017 സെപ്തംബര്‍ 21ാം തീയതി ഒരു ഡീല്‍ ഉറപ്പിച്ചിരുന്നു. അവര്‍ വേങ്ങരയില്‍ പോയ കാര്യവും എന്തിന് പോയെന്ന കാര്യവും എന്റെ മെസേജില്‍ കിടപ്പുണ്ട്. അനൂപിന്റെ ഫോണ്‍ പരിശോധിച്ചാല്‍ അതില്‍ ഇക്കാര്യങ്ങളെല്ലാം ഉണ്ടാവും. ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടി ഈ പണം കൊടുത്തുവെന്ന കാര്യം ഫോണ്‍ പരിശോധിക്കുമ്പോള്‍ അറിയാം. എനിക്കറിയാവുന്നതും തെളിവുകളുള്ളതുമായ കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറയുന്നത്. കേസില്‍ സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് നേതാവിന് പണം കൊടുത്തത്. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് അനിയനും അളിയനും ചേര്‍ന്നാണ് നേതാവിനെ ആദ്യം കണ്ടത്. ജയില്‍ മോചിതനായ ശേഷം കാവ്യയും ദിലീപും മറ്റൊരാളും കൂടി വേങ്ങരയില്‍ പോയി. ആ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയുടെ നേതാവിന്റെ വീട്ടിലേക്ക് അവര്‍ പോകുകയും അവിടേക്ക് സംസ്ഥാനത്തെല്ലാവരും ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവ് വരികയും കാശ് വാങ്ങുകയും ചെയ്തു. അവരെല്ലാവരും കൂടി അന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. അന്വേഷണം ഇത്രയും നീളുമ്പോഴും കാവ്യയുടെ ഫോണില്‍ നിന്നും പോയ കോളുകളെ കുറിച്ച് ആരും പറയുന്നില്ല. ഈ നേതാവടക്കമുള്ളവര്‍ ദിലീപിനെ ബന്ധപ്പെട്ടത് കാവ്യയുടെ ഫോണ്‍ വഴിയാണ്. നേതാവിനൊപ്പം ദിലീപും കാവ്യയും എടുത്ത ചിത്രങ്ങള്‍ വൈകാതെ പരസ്യപ്പെടും. ഞങ്ങള്‍ വേങ്ങരയില്‍ എത്തി, അദ്ദേഹത്തെ കണ്ടു. കൂടിക്കാഴ്ച ഫലം കണ്ടു... ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് 2017 സെപ്തംബര്‍ 21-ന് എനിക്ക് അയച്ച മെസേജുകലാണ് ഇതെല്ലാം. കാവ്യയുടെ മൊബൈല്‍ ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചാല്‍ ഈ കൂടിക്കാഴ്ച നടന്നുവെന്ന കാര്യം നിങ്ങള്‍ക്ക് വ്യക്തമാവും. കാവ്യയെ മാറ്റി നിര്‍ത്തി കൊണ്ട് ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇവര്‍ കൊടുത്തുവെന്ന പറയുന്ന അന്‍പത് ലക്ഷം വെറും അഡ്വാന്‍സ് മാത്രമാണ്. ശരിക്കുള്ള ഇതിലും വലിയ തുകയ്ക്കാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....