കോടതി ഉത്തരവ് പ്രകാരം നടന് ദിലീപ് ഹൈക്കോടതിക്ക് കൈമാറിയ ഫോണുകളെ ചൊല്ലി ആശയക്കുഴപ്പം. രണ്ട് ഐ ഫോണുകളടക്കം മൂന്നു ഫോണുകള്‍ ഹാജരാക്കിയെങ്കിലും ഹൈക്കോടതി ഉത്തരവിട്ടതില്‍നിന്ന് വ്യത്യസ്തമായവയാണ് കൈമാറിയത്. കോടതി നിര്‍ദേശിച്ചതില്‍ ഒരു ഐഫോണ്‍ ഹാജരാക്കിയവയില്‍ ഇല്ല. കോടതി ഒഴിവാക്കിയ ഐഎംഇഐ നമ്പറിലുള്ള ഫോണ്‍ കൈമാറുകയും ചെയ്തു. വധശ്രമ ഗൂഢാലോചനാ കേസില്‍ ദിലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരുടെ ഏഴ് ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയില്‍ ഐഎംഇഐ നമ്പര്‍ സഹിതം സമര്‍പ്പിച്ച ഏഴു ഫോണുകളുടെ പട്ടികയില്‍ ആദ്യനാലു ഫോണുകളും ദിലീപിന്റേതാണ് എന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. എന്നാല്‍ പട്ടികയിലെ നാലാമത്തെ ഫോണ്‍ ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ ഈ ഫോണ്‍ ഹാജരാക്കാനാകില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഇതംഗീകരിച്ച കോടതി ദിലീപിനോട് പട്ടികയിലെ ഒന്നു മുതല്‍ മൂന്നുവരെ ക്രമനമ്പറിലുള്ള ഫോണുകള്‍ കോടതിക്ക് കൈമാറാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ദിലീപ് കോടതിക്ക് കൈമാറിയതാകട്ടെ രണ്ടുമുതല്‍ നാലു വരെ ക്രമനമ്പറിലുള്ള ഫോണുകളും. താന്‍ ഉപയോഗിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ച ഐഎംഇഐ നമ്പറിലുള്ള ഫോണും. കോടതി ഹാജരാക്കാന്‍ നിര്‍ദേശിച്ച പട്ടികയിലെ ആദ്യ ഫോണ്‍ കൈമാറിയതുമില്ല. പ്രസ്തുത ഐഎംഇഐ നമ്പറിലുള്ള ഐ ഫോണ്‍ ഏതാണെന്ന് വ്യക്തമല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് താന്‍ ഒരു ഐഫോണ്‍ ഉപേക്ഷിച്ചിരുന്നതായും ആ ഫോണ്‍ ആണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നതെങ്കില്‍ തന്റെ കൈവശമില്ലെന്നും കോടതിയില്‍ ഫയല്‍ ചെയ്ത മെമ്മോയില്‍ ദിലീപ് വിശദീകരിച്ചു. ജനുവരി 13ന് തന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഐഫോണാകാം ഇതെന്ന സംശയവും ദിലീപ് കോടതിയെ അറിയിച്ചു. എന്നാല്‍ ദിലീപ് മനഃപൂര്‍വം ഫോണ്‍ കൈമാറാതെ ഒളിച്ചുകളിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇതിനു പുറമേ സുരാജിന്റെ ഫോണിന് പകരം അപ്പുവിന്റെ ഫോണാണ് ആറാമത്തെ ഫോണായി കൈമാറിയത്. ക്രൈംബ്രാഞ്ച് നല്കിയ പട്ടികയില്‍ സുരാജിന്റെ പേരില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഐഎംഇഐ നമ്പറിലെ മൊബൈല്‍ ഉപയോഗിക്കുന്നത് അപ്പുവാണെന്ന വിശദീകരണമാണ് ഇതിന് നല്‍കിയിട്ടുള്ളത്. ഫോണുകള്‍ കൈമാറണമെന്ന ഉത്തരവ് നടപ്പാക്കിയതിലെ ആശയക്കുഴപ്പം ദിലീപിനെതിരെ ശക്തമായി ഉന്നയിക്കാനാണ് പ്രോസിക്യൂഷന് നീക്കം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....