ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഐഫോണ്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ അപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി. തൃശൂര്‍ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടില്‍ (42) ആണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നു സംവിധായകന്‍ ബൈജു കൊട്ടാരക്കര, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട സലീഷിന്റെ ഭാര്യയുടെയും മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം സഹോദരന്‍ ശിവദാസ് വെട്ടിയാട്ടിലാണ് അപകടമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയതായി അങ്കമാലി പൊലീസ് അറിയിച്ചു. സലീഷ് ഉറങ്ങിപ്പോയതു കൊണ്ടാണ് അപകടമുണ്ടായതെന്ന അനുമാനത്തില്‍ അപകടമരണത്തിനാണ് അന്നു കേസ് റജിസ്റ്റര്‍ ചെയ്തതെന്നും അങ്കമാലി പൊലീസ് പറഞ്ഞു. സാധാരണ അപകടമെന്ന നിലയില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി ലോക്കല്‍ പൊലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസായതിനാല്‍ കേസിന്റെ തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ പൊലീസ് നിയമോപദേശം തേടി. സലീഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നടന്‍ ദിലീപിന്റെ ഐഫോണ്‍ സര്‍വീസ് ചെയ്തിരുന്നു. ഇതിനു തൊട്ടടുത്ത ദിവസം 2020 ഓഗസ്റ്റ് 30നാണു അങ്കമാലി ടെല്‍ക്കിനു സമീപം സലീഷ് വാഹനാപകടത്തില്‍ മരിച്ചത്. സലീഷിന്റെ കാറിന് അടുത്തു കൂടി അമിതവേഗത്തില്‍ പാഞ്ഞുപോയ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സ്റ്റിയറിങ് വെട്ടിച്ചപ്പോഴാണു നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്ന് അന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നെങ്കിലും പൊലീസിന് അതില്‍ അസ്വാഭാവികത തോന്നിയില്ല. സംഭവത്തില്‍ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നില്ല. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും അടുത്ത ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസ് റജിസ്റ്റര്‍ ചെയ്തതിനു ശേഷം സിനിമാരംഗത്തുള്ളവര്‍ തന്നെ സലീഷിന്റെ അപകടത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണു മരണത്തില്‍ വ്യക്തത വരുത്താനായി അന്വേഷണം ആവശ്യപ്പെട്ടു രംഗത്തു വന്നത്. കേസുമായി ബന്ധപ്പെട്ടു സലീഷിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. തിരുവോണത്തിനു തലേന്നാണ് അപകടം ഉണ്ടായത്. ഓണം പ്രമേയമായി സലീഷ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ പ്രകാശനം കഴിഞ്ഞ്, ഒപ്പമുണ്ടായിരുന്ന സഹോദരന്റെ കുട്ടിയെ കുടുംബവീട്ടിലാക്കി. തുടര്‍ന്ന് ഓണസദ്യക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....