കൊച്ചി: തന്റെ പക്കല്‍ ഇല്ലെന്ന് കഴിഞ്ഞദിവസം ദിലീപ് കോടതിയില്‍ അറിയിച്ച ഉപഹര്‍ജിയിലെ നാലാം നമ്പര്‍ ഫോണ്‍ തിങ്കളാഴ്ച ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറി. അത് താന്‍ ഉപയോഗിക്കുന്ന രണ്ട് ഐ ഫോണുകളില്‍ ഒന്നാണെന്നും വിശദീകരിക്കുന്നു. നാലാമത്തേത് 2021-ല്‍ വാങ്ങിയ ഐ ഫോണ്‍ 13 പ്രോ ആയിരുന്നു. ഈ ഫോണ്‍ തന്റെ കൈയില്‍ ഇല്ലെന്നും ഇതു ഹാജരാക്കാന്‍ കഴിയില്ലെന്നുമാണ് ദിലീപ് നേരത്തേ അറിയിച്ചിരുന്നത്. ഫോണിനായി അന്വേഷണസംഘത്തിന് കെഞ്ചേണ്ട സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ഉന്നയിച്ചു. ഫോണുകള്‍ എവിടെ പരിശോധിക്കണമെന്നൊക്കെ പ്രതികള്‍ തീരുമാനിക്കുന്നത് ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ കേട്ടിട്ടില്ലെന്നും വാദിച്ചു. ഫോണ്‍ കൈമാറുന്നതിനെ ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍ പിള്ള എതിര്‍ത്തു. ഫോണ്‍ ആവശ്യപ്പെടുന്നത് വ്യാജതെളിവുണ്ടാക്കാനാണെന്നും വാദിച്ചു. ഫോണുകള്‍ പരിശോധിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഈ ഘട്ടത്തില്‍ കോടതി ദിലീപിനോട് ചോദിച്ചു. വിദഗ്ധരാണ് ഫോണ്‍ പരിശോധിക്കേണ്ടത് എന്നായിരുന്നു ദിലീപിന്റെ മറുപടി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നും അറിയിച്ചു. ഹാജരാക്കാതിരുന്നത് 2017-ല്‍ വാങ്ങിയ ഫോണ്‍ പഴയ മൂന്നു ഫോണും ഹാജരാക്കാമെന്ന് ദിലീപ് സമ്മതിച്ചതോടെ നാലാമത്തെ ഫോണിലാണ് നിര്‍ണായക വിവരങ്ങളുണ്ടാകുക എന്നുകരുതി ഈ ഫോണ്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഈ ഫോണ്‍ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, 2017-ല്‍ വാങ്ങിയ ഏറ്റവും പഴക്കമുള്ള ഐ ഫോണ്‍ 10 ഹാജരാക്കിയതുമില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന പഴക്കമുള്ള ഐ ഫോണ്‍ ഏതെന്നു വ്യക്തമല്ലെന്നാണ് ദിലീപ് പറയുന്നത്. ഇതോടെ ഈ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. 12,000-ലേറെ വിളികള്‍ ഈ ഫോണില്‍നിന്ന് ആ വര്‍ഷം പോയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതും പള്‍സര്‍ സുനി, ദിലീപ് എന്നിവര്‍ അറസ്റ്റിലായതും ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നതും 2017-ലാണ്. പ്രധാന വിവരങ്ങളെല്ലാം ഈ ഫോണില്‍നിന്ന് ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....