വിതുര: കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനികളായ സഹോദരിമാരെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പേപ്പാറ പട്ടന്‍കുളിച്ചപാറ തടത്തരികത്തു വീട്ടില്‍ രഞ്ജു എന്നു വിളിക്കുന്ന വിനോദ് (32), കിളിമാനൂര്‍ അടയമണ്‍ ചരുവിള പുത്തന്‍ വീട്ടില്‍ ശരത് (23) എന്നിവരെയാണ് കഴിഞ്ഞ ദിവസം വിതുര പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായുള്ള അടുപ്പം മുതലെടുത്താണ് മൂത്തകുട്ടിയായ 16-കാരിയെ ഇയാള്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഭയന്ന പെണ്‍കുട്ടി വിവരം പുറത്തു പറയാത്തതോടെ ഇളയ കുട്ടിയായ 14-കാരിയേയും ഇയാള്‍ പീഡനത്തിനിരയാക്കി. തുടര്‍ന്ന് മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് രണ്ടാം പ്രതി ശരത്തിനെയും പെണ്‍കുട്ടികളുടെ വീട്ടിലെത്തിച്ച് പീഡനത്തിനുള്ള സൗകര്യമൊരുക്കിയതായും പോലീസ് പറഞ്ഞു. രണ്ടു ദിവസം മുമ്പ് മൂത്തകുട്ടിയെ ഇയാള്‍ മറ്റൊരു വീട്ടിലെത്തിച്ചു. അന്വേഷിച്ചെത്തിയ വീട്ടുകാര്‍ കണ്ടത് പൂട്ടിയിട്ട പെണ്‍കുട്ടിയെയാണ്. പെണ്‍കുട്ടിയെ രക്ഷിച്ച ശേഷം രക്ഷാകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കി. ഒളിവില്‍ പോയ വിനോദിനെ പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ശരത്തിനെ പെരിങ്ങമ്മലയില്‍ നിന്നും ആണ് പിടികൂടിയത്. വിതുര സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എല്‍.സുധീഷ്, എ.എസ്.ഐ. സജു, എസ്.സി.പി.ഒ. പ്രദീപ്, സി.പി.ഒ.മാരായ ശരത്, ജസീല്‍, ജവാദ്, ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഒന്നാം പ്രതി വിനോദ് രണ്ടു വിവാഹം കഴിച്ചിട്ടുള്ളതായും രണ്ടു കുട്ടികള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....