നിലമ്പൂര്‍: വനത്തില്‍ കൊല്ലപ്പെട്ട മാവോവാദി മലമ്പുഴ ലതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ പോലീസ് ഒരുങ്ങുന്നു. നാടുകാണി ദളത്തിലെ അംഗമായ മലമ്പുഴ ലത നിലമ്പൂര്‍ വനമേഖലയില്‍ കഴിയുന്ന സമയത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് മാവോവാദികള്‍ പുറത്തുവിട്ട വിവരം. ഇതിലെ സത്യമറിയുകയെന്ന ലക്ഷ്യവും പരിശോധനയ്ക്കു പിന്നിലുണ്ട്. 2016 ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായാണ് സംഭവം നടന്നതെന്നാണ് മാവോവാദികള്‍ പിന്നീട് പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നത്. മൃതദേഹം വഴിക്കടവ് വനം റെയ്ഞ്ചിലുള്‍പ്പെട്ട മരുത കൂട്ടിലപ്പാറ ഭാഗത്ത് വനത്തില്‍ കുഴിച്ചിട്ടുവെന്നാണ് അറിയിച്ചത്. ജനവാസകേന്ദ്രത്തില്‍നിന്ന് 500 മീറ്ററിനും ഒരു കിലോമീറ്ററിനും ഇടയിലുള്ള സ്ഥലത്താണ് കുഴിച്ചിട്ടതെന്നാണു പോലീസിനു കിട്ടിയ വിവരം. 2021 നവംബര്‍ ഒമ്പതിന് വയനാട്ടില്‍ അറസ്റ്റിലായ സാവിത്രി എന്ന മാവോവാദിയെ കഴിഞ്ഞ മാസം നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെ കീഴില്‍ ചില കേസുകളുടെ തെളിവെടുപ്പിനായി നിലമ്പൂര്‍ മേഖലയില്‍ കൊണ്ടുവന്നിരുന്നു. വഴിക്കടവ് മരുത വനമേഖലയില്‍ ലതയെ കാട്ടാന ആക്രമിക്കുന്ന സമയത്ത് സാവിത്രിയും കൂടെയുണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ സാവിത്രിയെ വനത്തില്‍ കൊണ്ടുപോയി ലതയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടെത്തിയതായും വിവരമുണ്ട്. ലത മരിച്ചതുമായി ബന്ധപ്പെട്ട് മാവോവാദികള്‍ പറഞ്ഞ വിവരങ്ങള്‍ മാത്രമാണു പോലീസിനുള്ളത്. മാേവാവാദികളിലാരെങ്കിലും മരിച്ചാല്‍ അടുത്തുതന്നെ മറവുചെയ്യാറാണ് പതിവ്. ഇതെല്ലാം കണക്കിലെടുത്താണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....