News Beyond Headlines

24 Friday
April

വിസ്മയ കേസ്: കിരണിന്റെ അച്ഛന്‍ മൊഴി മാറ്റി

കൊല്ലം : വിസ്മയ കേസ് വിചാരണക്കിടെ മൊഴി മാറ്റി പ്രതി കിരണിന്റെ അച്ഛന്‍ സദാശിവന്‍ പിള്ള. ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി മുമ്പാകെ 11-ാം സാക്ഷിയായി വിസ്തരിക്കവെയാണ് പോലീസില്‍ നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞത്. സംഭവദിവസം 11.30-ന് വിസ്മയയുടെ കരച്ചില്‍കേട്ട് ചെന്നപ്പോള്‍, വിസ്മയ അച്ഛനയച്ച സന്ദേശത്തിന് മോശം പ്രതികരണം കിട്ടിയതിനാലാണെന്ന് പറഞ്ഞു. രാത്രി ഒന്നരയോടെ കിരണിന്റെ ശബ്ദംകേട്ട് അവരുടെ മുറിയില്‍ എത്തിയപ്പോള്‍ കുളിമുറിയുടെ വാതില്‍ അടഞ്ഞുകിടന്നു. വിളിച്ചിട്ട് കേള്‍ക്കാത്തതിനാല്‍ കിരണുമായി ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് കയറിയപ്പോള്‍ വിസ്മയ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. താനുംകൂടി ചേര്‍ന്ന് താങ്ങി അഴിച്ച് കുളിമുറിയില്‍ കിടത്തി. കിരണ്‍ നെഞ്ചത്ത് ശക്തിയായി അമര്‍ത്തുകയും കൃത്രിമശ്വാസം കൊടുക്കുകയും ചെയ്തു. മൂക്കില്‍വിരല്‍വെച്ചു നോക്കിയപ്പോള്‍ മരിച്ചതായി മനസ്സിലായി. തലയിണയുടെ അടിയില്‍ ആത്മഹത്യക്കുറിപ്പ് കണ്ടു. ഇതുമായി പോലീസ് സ്റ്റേഷനില്‍ പോയി അവിടെ ഒരു ഉദ്യോസ്ഥനെ ഏല്‍പ്പിച്ചു. തിരികെവന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് വിസ്മയയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും കോടതിയില്‍ മൊഴിനല്‍കി. സംഭവദിവസം വിസ്മയയും കിരണും തമ്മില്‍ വഴക്കുണ്ടായെന്നും വിസ്മയയുടെ കഴുത്തിലെ കെട്ടഴിച്ച് കുളിമുറിയില്‍ കിടക്കുന്നനിലയിലാണ് കണ്ടതെന്നും പോലീസില്‍ കൊടുത്ത മൊഴിയാണ് സദാശിവന്‍ പിള്ള കോടതിയില്‍ നിഷേധിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥിക്കുകയും കോടതി അനുവദിക്കുകയും ചെയ്തു. ക്രോസ് വിസ്താരത്തില്‍ ആത്മഹത്യക്കുറിപ്പ് പോലീസില്‍ കൊടുത്തത് പ്രധാനപ്പെട്ട കാര്യമാണെന്ന് അറിയാമെന്നും അത് കോടതിയില്‍ ഹാജരാക്കാത്തത് സംബന്ധിച്ച് ഒരു പരാതിയും ആര്‍ക്കും കൊടുത്തില്ലെന്നും മൊഴിനല്‍കി. മുന്‍ അഭിഭാഷകനോട് ആത്മഹത്യക്കുറിപ്പ് ഉള്ളവിവരം പറഞ്ഞിരുന്നു. വിവരം മാധ്യമങ്ങളോട് പറഞ്ഞോ എന്ന ചോദ്യത്തിന് പേടികാരണം പറഞ്ഞില്ല എന്നായിരുന്നു ഉത്തരം. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍, അന്ന് വഴക്കുണ്ടായതായും കയറിച്ചെല്ലുമ്പോള്‍ വിസ്മയയുടെ ശരീരം താഴെ കിടക്കുന്നതാണ് കണ്ടതെന്നും പറഞ്ഞത് കള്ളമാണെന്ന് സദാശിവന്‍ പിള്ള മൊഴിനല്‍കി. വിസ്മയ മരിച്ചവിവരം സദാശിവന്‍ പിള്ളയാണ് അറിയിച്ചതെന്ന് സഹോദരപുത്രനായ അനില്‍കുമാര്‍ മൊഴിനല്‍കി. രാത്രി രണ്ടിന് ശബ്ദംകേട്ട് മുകളില്‍ച്ചെന്നു നോക്കിയപ്പോള്‍ വിസ്മയ ദുഃഖിച്ച് കട്ടിലില്‍ ഇരിക്കുന്നതുകണ്ടെന്ന് സദാശിവന്‍ പിള്ള പറഞ്ഞെന്നും കിരണിനോട് ചോദിച്ചപ്പോള്‍ വഴക്കുണ്ടായതായി പറഞ്ഞെന്നും സാക്ഷി മൊഴിനല്‍കി. കിരണിന് കൊടുത്ത കാര്‍ ഇഷ്ടമായില്ലെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മൊഴിനല്‍കി. സദാശിവന്‍ പിള്ളയും കിരണും തമ്മില്‍ 2021 ജനുവരി മൂന്നിന് നടന്നതുള്‍പ്പെടെയുള്ള ഫോണ്‍ സംഭാഷണങ്ങള്‍ കോടതിയില്‍ കേട്ടു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജും പ്രതിഭാഗത്തിനുവേണ്ടി പ്രതാപചന്ദ്രന്‍ പിള്ളയും ഹാജരായി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....