കൊച്ചി: നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ അന്വേഷണസംഘം പരിശോധിക്കുന്നു. തങ്ങള്‍ ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്റെ ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിന് മുന്നില്‍ ഹാജരാക്കിയ ഫോണുകള്‍ അന്വേഷണ സംഘത്തോട് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. പരിശോധനയ്ക്ക് ശേഷം വാദം വീണ്ടും തുടരും പ്രോസിക്യൂഷന്‍ വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് വാദം നടത്തിയത്. ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ള ഇന്ന് വാദം നടക്കുമ്പോള്‍ ഹാജരായില്ല. ഡിവിഷന്‍ ബെഞ്ചില്‍ നടക്കുന്ന മറ്റൊരു കേസിന്റെ വാദത്തിലായിരുന്നു ഈ സമയം അദ്ദേഹം. പ്രോസിക്യൂഷന്‍ മാത്രമാണ് ഇന്ന് കോടതിയില്‍ വാദം നടത്തിയത്. ഇന്ന് ഹൈക്കോടതിയില്‍ നടന്ന വാദത്തില്‍ നിന്നും - പ്രോസിക്യൂഷന്‍: ദിലീപിന്റെ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ ഒരു ഫോണ്‍ അദ്ദേഹം ഹാജരാക്കിയില്ലെന്നാണ് മനസ്സിലാവുന്നത്. കണ്ടെത്താനുളള ഫോണില്‍ നിന്നും 12000-ത്തിലേറെ ഫോണ്‍കോളുകള്‍ വിളിച്ചിട്ടുണ്ട്. ദിലീപിന്റെ മറ്റൊരു ഫോണില്‍ ആണ് 2000 കോളുകള്‍ ഉളളതെന്നും കോള്‍ രേഖകളില്‍ നിന്നും വ്യക്തമാണ്. ദിലീപിനെ കസ്റ്റഡി കിട്ടിയാല്‍ മാത്രമേ ഫോണ്‍ പരിശോധിക്കാനും കൂടുതല്‍ കാര്യങ്ങല്‍ അറിയാനും സാധിക്കൂ. അന്വേഷണത്തിലൂടെ ഇപ്പോള്‍ തന്നെ ധാരാളം തെളിവുകള്‍ കിട്ടി... കൂടുതല്‍ തെളിവുകള്‍ക്കു വേണ്ടിയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടുന്നത്. സിഡിആറില്‍ ഉള്ള എല്ലാ ഫോണുകളും ദിലീപും കൂട്ടുപ്രതികളും കൈമാറിയേ തീരൂ. പന്ത്രണ്ടായിരം ഫോണ്‍കോളുകള്‍ ചെയ്ത ഫോണേന്താണെന്ന് ദിലീപിനറിയില്ലെന്നാണ് പറയുന്നത്. നാല് ഫോണുകളാണ് ദിലീപ് ഉപയോ?ഗിച്ചത്.എന്നാല്‍ മൂന്ന് ഫോണുകളാണ് സമര്‍പ്പിച്ചത്. സിഡിആറില്‍ ഉളള മുഴുവന്‍ ഫോണുകളും ദിലീപും കൂട്ടു പ്രതികളും കൈമാറണം.2021 ജനുവരി മുതല്‍ ആ?ഗസ്റ്റ് 31 വരെ ഉഫയോ?ഗിച്ച ഫോണാണ് ദിലീപ് ഹാജരാക്കത്തത്... കോടതി: അന്വേഷണവുമായി പൂര്‍ണമായി ഹര്‍ജിക്കാര്‍ (ദിലീപും ഒപ്പമുള്ളവരും) സഹകരിച്ചാല്‍ മാത്രമേ ജാമ്യത്തിന് അര്‍ഹതയുണ്ടാവൂ. അന്വേഷണത്തോട് സഹകരിക്കാം എന്ന് നിങ്ങള്‍ കോടതിയില്‍ നിലപാട് എടുത്തതിനാലാണ് ഇത്രയും സമയം നിങ്ങള്‍ക്ക് അനുവദിച്ചതും കസ്റ്റഡിയില്‍ വിടാതെ പകരം മൂന്ന് ദിവസം ചോദ്യം ചെയ്യല്ലിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിച്ചതും. പ്രോസിക്യൂഷന്‍ ആരോപിക്കുന്ന പോലെ അന്വേഷണത്തോട് നിങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....