മുംബൈ താനെ-ദിവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെ പുതിയ രണ്ടു പാതകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തുന്നതിനാല്‍ അഞ്ചാം തീയതി അര്‍ധരാത്രി മുതല്‍ ഏഴാം തീയതി അര്‍ധരാത്രി വരെ 72 മണിക്കൂര്‍ കേരളത്തിലേക്കുള്ളതടക്കം 117 മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളും 350ല്‍ ഏറെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കും. കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഉള്‍പ്പെടെ ശനി മുതല്‍ തിങ്കള്‍ വരെ 52 ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി. എല്‍ടിടി-കൊച്ചുവേളി എക്സ്പ്രസ്, എല്‍ടിടി-എറണാകുളം തുരന്തോ എക്സ്പ്രസ് എന്നവയും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയില്‍ ഓടുന്ന പല ട്രെയിനുകളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക. കൊങ്കണ്‍ മേഖലയിലേക്കുള്ള ഒട്ടേറെ ട്രെയിനുകളാണ് റദ്ദാക്കുന്നത്. നേരത്തെ യാത്ര ബുക്ക് ചെയ്തിരുന്നവര്‍ക്കും അത്യാവശ്യം യാത്ര ചെയ്യേണ്ടവര്‍ക്കും മെഗാബ്ലോക്ക് വലിയ ദുരിതം വിതയ്ക്കും. മെഗാബ്ലോക്കിനിടെ ചില ദീര്‍ഘദൂര ട്രെയിനുകള്‍ പന്‍വേല്‍, പുണെ എന്നിവിടങ്ങളില്‍ യാത്ര അവസാനിപ്പിക്കും. ലോക്കല്‍ ട്രെയിന്‍ റദ്ദാക്കല്‍ മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതതടസ്സം ബാധിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്താന്‍ അതത് കോര്‍പറേഷനുകളോട് അഭ്യര്‍ഥിച്ചതായി മധ്യറെയില്‍വേ അറിയിച്ചു. റദ്ദാക്കിയ കേരള ട്രെയിനുകള്‍ അഞ്ചാം തീയതി പുറപ്പെടുന്ന കുര്‍ള-കൊച്ചുവേളി എക്സ്പ്രസ് (22113) ഏഴാം തീയതി പുറപ്പെടുന്ന കൊച്ചുവേളി-കുര്‍ള എക്സ്പ്രസ് (22114) ഇന്നലെത്തെയും ആറാം തീയതിയിലെയും എറണാകുളം-കുര്‍ള തുരന്തോ എക്സ്പ്രസ് (12224) അഞ്ച്, എട്ട് തീയതികളിലെ കുര്‍ള-എറണാകുളം തുരന്തോ എക്സ്പ്രസ് (12223) പന്‍വേല്‍ വരെ ആറാം തീയതി പുറപ്പെടുന്ന കൊച്ചുവേളി-കുര്‍ള ഗരീബ്രഥ് തിരുവനന്തപുരത്തു നിന്നു കുര്‍ളയിലേക്ക് ഇന്ന്, നാളെ, അഞ്ച്, ആറ് തീയതികളില്‍ പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ് പന്‍വേലില്‍ നിന്ന് ഏഴാം തീയതി കൊച്ചുവേളിയിലേക്കുള്ള ഗരീബ്രഥ് അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്. റദ്ദാക്കിയ മറ്റു പ്രധാന ട്രെയിനുകള്‍ മുംബൈ സിഎസ്എംടിയില്‍ നിന്നു കര്‍മലിയിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ് തീയതികള്‍) മുംബൈ സിഎസ്എംടിയില്‍ നിന്നു മഡ്ഗാവിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ്, ഏഴ് തീയതികള്‍) കുര്‍ളയില്‍ നിന്നു മഡ്ഗാവിലേക്ക് യഥാക്രമം അഞ്ച്, ഏഴ് തീയതികളിലുള്ള 11099, 11085 എന്നീ ട്രെയിനുകള്‍ മഡ്ഗാവില്‍ നിന്നു കുര്‍ളയിലേക്ക് യഥാക്രമം ആറ്, എട്ട് തീയതികളിലുളള 11100, 11086 ട്രെയിനുകള്‍ മുംബൈ സിഎസ്എംടിയില്‍ നിന്നു മംഗളൂരുവിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ - 12133, 12134 (നാല്, അഞ്ച്, ആറ്, ഏഴ് തീയതികള്‍) 4,5,6 തിയതികളില്‍ പുറപ്പെടുന്ന തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് പനവേലില്‍ യാത്ര അവസാനിപ്പിക്കും. 5,6,7,8 തിയതികളില്‍ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്, പനവേലില്‍ നിന്നു യാത്ര തുടങ്ങും. എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് 6നും സര്‍വീസുണ്ടാകില്ല. ലോകമാന്യതിലക്-എറണാകുളം തുരന്തോ 5,8 തിയതികളില്‍ റദ്ദാക്കി. ലോകമാന്യതിലക്കൊച്ചുവേളി എക്സ്പ്രസ് 5ന് സര്‍വീസുണ്ടാകില്ല. കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് 7നും റദ്ദാക്കി. 6നുള്ള കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസും പനവേലില്‍ യാത്ര അവസാനിപ്പിക്കും. 7നുള്ള ലോകമാന്യതിലക്കൊച്ചുവേളി ട്രെയിന്‍ പനവേലില്‍ നിന്നു പുറപ്പെടും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....