തീവണ്ടിയാത്രയ്ക്കു സമാനമായ വേഗത്തില്‍ ദീര്‍ഘദൂരയാത്രകള്‍ സാധ്യമാക്കാനായി കെ.എസ്.ആര്‍.ടി.സി. ആവിഷ്‌കരിച്ച ബൈപ്പാസ് ഫീഡര്‍ ബസുകള്‍ എടപ്പാളില്‍ ഒരുങ്ങി. കോഴിക്കോട് -തിരുവനന്തപുരം റൂട്ടില്‍ ബൈപ്പാസ് പാതകള്‍ പ്രയോജനപ്പെടുത്തി നിലവിലേതിനേക്കാള്‍ രണ്ടു മണിക്കൂറെങ്കിലും സമയലാഭത്തില്‍ യാത്രപൂര്‍ത്തിയാക്കാനുള്ള പുതിയ സംരംഭമാണ് ബൈപ്പാസ് റൈഡര്‍ ബസുകള്‍. നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ ബൈപ്പാസ് റൈഡര്‍ സര്‍വീസായി പുനഃക്രമീകരിക്കും. സമയക്രമംപാലിച്ച് കോട്ടയംവഴിയും എറണാകുളം വഴിയും ഒരു മണിക്കൂര്‍ ഇടവിട്ട് ബൈപ്പാസ് റൈഡര്‍ സര്‍വീസുകളാരംഭിക്കും. വിവിധ ഡിപ്പോകളില്‍നിന്ന് ഇതിലേക്ക് യാത്രക്കാരെ എത്തിക്കാനായി 39 ഫീഡര്‍ സര്‍വീസുകളും ആരംഭിക്കും. തിരക്കേറിയ ടൗണുകളിലും പ്രധാനപാതകളിലും ഉണ്ടാകുന്ന സമയ -ഇന്ധന നഷ്ടം ഒഴിവാക്കാനാണ് ഫീഡര്‍ സര്‍വീസുകള്‍. റൈഡര്‍ സര്‍വീസുകള്‍ പോകുന്നയിടങ്ങളില്‍ ഫീഡര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. തിരുവന്തപുരം കഴക്കൂട്ടം, കൊല്ലം കൊട്ടാരക്കര, അയത്തില്‍, ആലപ്പുഴയില്‍ കൊമ്മാടി ജങ്ഷന്‍, ചേര്‍ത്തല ജങ്ഷന്‍, ആലുവയില്‍ മെട്രോ സ്റ്റേഷന്‍, ചാലക്കുടി കോടതി ജങ്ഷന്‍, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡര്‍സ്റ്റേഷനുകള്‍ വരുക. ഡിപ്പോകളില്‍നിന്നും ബസ് സ്റ്റാന്‍ഡുകളില്‍നിന്നും തിരികെയും ബൈപ്പാസ് റൈഡര്‍ സര്‍വീസുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരെ ഫീഡര്‍ സ്റ്റേഷനുകളിലെത്തിക്കും. ഇത്തരം 12 ബസുകളാണ് എടപ്പാളില്‍ പുതുവര്‍ണത്തോടെ സജ്ജമായത്. ബൈപ്പാസ് റൈഡര്‍ യാത്രക്കാര്‍ക്ക് അവരെത്തുന്ന ഡിപ്പോകളില്‍ വിശ്രമത്തിനും ആശയവിനിമയത്തിനും ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കും. ശൗചാലയവുമുണ്ടാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....