പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് വീഡിയോ കോളിലൂടെ നഗ്‌നദൃശ്യം കാണിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ചെയ്ത ആന പാപ്പാന്‍ അറസ്റ്റില്‍. എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഏറെനാളായി പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ പതിവായി ചാറ്റ് ചെയ്യുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടുകയും വനിതാ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഇതോടെയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ആന പാപ്പാന്‍ സജിയുമായി സൗഹൃദത്തിലായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. രണ്ടുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വീടിനുസമീപം ആനയുമായി എത്തിയ പ്രതി വെള്ളം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെവച്ച് പെണ്‍കുട്ടിയെ പരിചയപ്പെട്ട പ്രതി വീഡിയോ കോളിലൂടെയും മറ്റും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പാലായിലെ വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി 16-കാരിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി വീഡിയോകോളിലൂടെ നഗ്‌നത കാണിക്കാനും ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പിന്നീട് ഭരണങ്ങാനത്തുനിന്ന് പാപ്പാന്‍ ജോലിക്കിടെയാണ് സജിയെ പിടികൂടിയത്. എസ്.എച്ച്.ഒ കെ.പി. ടോംസണ്‍, എ.എസ്.ഐ. ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനുമോള്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് സി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....