News Beyond Headlines

03 Sunday
May

ആ ടാബ് എവിടെ? തോല്‍ക്കാന്‍ പോകുന്ന പോലീസിന്റെ പ്രതികാരമെന്ന് ദിലീപ്: പ്രതിഭാഗം വാദം ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ജസ്റ്റിസ് പി. ഗോപിനാഥാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കേസില്‍ പ്രതിഭാഗമാണ് ആദ്യം വാദം തുടങ്ങിയത്. ഗൂഢാലോചന കേസിന്റെ എഫ്.ഐ.ആറില്‍ ഊന്നിയായിരുന്നു പ്രതിഭാഗം വാദം ആരംഭിച്ചത്. വാദത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: 'ഈ കേസിന്റെ എഫ്.ഐ.ആര്‍. നിലനില്‍ക്കില്ല. ശാപവാക്കുകളാണ് ദിലീപ് പറഞ്ഞത്. അതിനാല്‍ തന്നെ എഫ്.ഐ.ആര്‍. ദുര്‍ബലമാണ്. പഴയ കേസുമായി ബന്ധപ്പെട്ട മൊഴികള്‍ ഈ കേസുമായി ബന്ധിപ്പിക്കാനില്ല. ഈ കേസിലെ മൊഴികള്‍ വിശ്വസിക്കരുത്. എഫ്.ഐ.ആര്‍ ഇടാനായാണ് പുതിയ മൊഴികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എഫ്.ഐ.ആര്‍. ഇടാനായി ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കുകയായിരുന്നു. 2017-ലെ കേസിന്റെ അടിസ്ഥാനത്തിലാണ് ഈ കേസെന്നും പ്രതിഭാഗം വാദിച്ചു'. എന്നാല്‍ പ്രത്യേക കുറ്റം ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. കിട്ടുന്നവിവരങ്ങള്‍ അന്വേഷിക്കേണ്ടേ?, അന്വേഷിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമല്ലേ എന്നും കോടതി ചോദ്യമുന്നയിച്ചു. തുടര്‍ന്ന് എഫ്.ഐ.ആറിലെ ഓരോ വാദങ്ങളും ചോദ്യംചെയ്ത് പ്രതിഭാഗം വാദം തുടര്‍ന്നു. 'ചിലര്‍ ചില കാര്യങ്ങള്‍ സംസാരിച്ചുവെന്ന പേരില്‍ ദിലീപിനെതിരേ വൈരാഗ്യമുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയ എഫ്.ഐ.ആര്‍ മാത്രമാണിത്. വ്യക്തിവിരോധമാണ് എഫ്.ഐ.ആറിന് പിന്നില്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തിലെ ചിലര്‍ക്ക് ദിലീപിനോട് വിരോധമുണ്ട്'. അതിന്റെഭാഗമായാണ് ഈ എഫ്.ഐ.ആറെന്നും ദിലീപിന് വേണ്ടി അഡ്വ. ബി.രാമന്‍പിള്ള കോടതിയില്‍ വാദിച്ചു. 'ഭാവനാസമ്പന്നമായ ഒരു കഥയാണ് എഫ്.ഐ.ആര്‍. അന്വേഷണ ഉദ്യോഗസ്ഥനാണ് തിരക്കഥാകൃത്ത്. ആരെയങ്കിലും ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള സംഭാഷണമല്ല ദിലീപ് നടത്തിയത്. ഉദ്യോഗസ്ഥരെ ട്രക്കിടിച്ചാല്‍ അത് തങ്ങളുടെ തലയിലാകുമെന്ന് പറഞ്ഞ വാക്കുകളാണ് വധഗൂഢാലോചനയെന്ന് പറയുന്നത്. ബാലചന്ദ്രകുമാര്‍ ദിലീപിനോട് വലിയ വിരോധമുള്ള വ്യക്തിയാണ്. അതിനാലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിലിരിക്കെ ഇത്തരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ഒരിക്കലും വിശ്വാസത്തിലെടുക്കരുത്.' ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയ്‌ക്കെതിരേയും പ്രതിഭാഗം വാദങ്ങള്‍ ഉന്നയിച്ചു. 'ബാലചന്ദ്രകുമാര്‍ ഒരു ടാബിലാണ് തന്റെ സംസാരം റെക്കോഡ് ചെയ്തതെന്നാണ് പറഞ്ഞത്. ആ ടാബ് എവിടെപോയി? എവിടെയാണോ ഒരു ഡിജിറ്റല്‍ തെളിവ് പ്രാഥമികമായി ശേഖരിക്കുന്നത്, ആ ഡിജിറ്റല്‍ ഉപകരണം തന്നെ ഹാജരാക്കണം. ബാലചന്ദ്രകുമാര്‍ റെക്കോഡിങ് ലാപ്‌ടോപ്പിലേക്ക് മാറ്റി, ആ ശബ്ദരേഖയാണ് അന്വേഷണസംഘത്തിന് കൈമാറിയിരിക്കുന്നത്. ഒരു പെന്‍ഡ്രൈവ് മാത്രമാണ് അന്വേഷണസംഘത്തിന് ബാലചന്ദ്രകുമാര്‍ കൈമാറിയിരിക്കുന്നത്. ഇതിലെല്ലാം കൃത്രിമം നടന്നിരിക്കാം. കൈമാറിയ ശബ്ദരേഖ തന്നെ പൂര്‍ണമല്ല. പലയിടത്തും മുറിഞ്ഞുപോയ വാക്കുകളാണ് ശബ്ദരേഖയില്‍. ഒരൊറ്റ സംഭാഷണല്ല ശബ്ദരേഖയില്‍. പലപ്പോഴായി പലയിടങ്ങളില്‍നിന്നുള്ള സംഭാഷണശകലങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് ശബ്ദരേഖ ഹാജരാക്കിയിരിക്കുന്നത്. സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറഞ്ഞത് എങ്ങനെ ഗൂഢാലോചനയാകും. സംവിധായകനായ ബാലചന്ദ്രകുമാറിന് എഡിറ്റ് ചെയ്യാനറിയാം. ബാലചന്ദ്രകുമാര്‍ നല്‍കിയത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണ്. ഒപ്പിടാത്ത ഒരു 161 സ്റ്റേറ്റ്‌മെന്റ് മാത്രമാണ് കേസിലെ ഏകതെളിവ്. നടിയെ ആക്രമിച്ച കേസില്‍ തോല്‍ക്കുമെന്ന് പോലീസിന് ഉറപ്പായികഴിഞ്ഞു. ആ കേസ് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ പുതിയൊരു കേസുമായി ഇറങ്ങിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒരു വി.ഐ.പി. ഉണ്ടെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരാളെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല. ദിലീപിനെ എങ്ങനെയും കുടുക്കുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം'- പ്രതിഭാഗം വാദിച്ചു. ഇതോടെ ഗൂഢാലോചന കേസിനെ സംബന്ധിച്ച് മാത്രം പരാമര്‍ശിക്കൂ എന്ന് കോടതി പറഞ്ഞു. എഫ്.ഐ.ആര്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു പ്രതിഭാഗത്തിന്റെ തുടര്‍ന്നുള്ള വാദം. 'പള്‍സര്‍ സുനിക്ക് പോലും പറയാനില്ലാത്ത കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരിക്കുന്നത്. ബാലചന്ദ്രകുമാര്‍ ഒരു തിരക്കഥയുണ്ടാക്കിയിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ തിരക്കഥ വൈഭവമാണ് പുതിയ കേസ്. ആലുവ പോലീസ് അന്വേഷിക്കേണ്ട കേസാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഈ കേസിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. വധഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ തന്നെ അത് എങ്ങനെ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അത് ലോക്കല്‍ പോലീസ് അല്ലേ അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ലോക്കല്‍ പോലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിലേക്ക് പോയെന്നും' പ്രതിഭാഗം ചോദിച്ചു. ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള തര്‍ക്കം എങ്ങനെ തുടങ്ങുന്നുവെന്ന് പ്രതിഭാഗം വിശദീകരിച്ചു. പിക്ക് പോക്കറ്റ് എന്ന സിനിമയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. ഏത് സാഹചര്യത്തിലാണ് ദിലീപിന് ബാലചന്ദ്രകുമാറിനെ ഒഴിവാക്കേണ്ടിവന്നതെന്നും പ്രതിഭാഗം വിശദീകരിച്ചു. പിക്ക് പോക്കറ്റ് എന്ന സിനിമ താന്‍ ഉപേക്ഷിച്ചെന്നും പകരം അമേരിക്കയിലെ സുഹൃത്തുമായുള്ള തര്‍ക്കം പരിഹരിക്കണമെന്നും ബാലചന്ദ്രകുമാര്‍ ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചുള്ള പ്രശ്നങ്ങളാണ് ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിലേക്കും കേസിലേക്കും നയിച്ചത്. പ്രവാസിയുമായുള്ള സാമ്പത്തിക തര്‍ക്കങ്ങളാണ് ബാലചന്ദ്രകുമാറിന്റെ വിരോധത്തിന് കാരണം. അതിനിടെ, പ്രതിഭാഗത്തിന്റെ വാദത്തില്‍ കോടതി ചില സംശങ്ങള്‍ ഉന്നയിച്ചു. ഗൂഢാലോചനാക്കുറ്റം സ്വതന്ത്ര്യമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഗൂഢാലോചനാക്കുറ്റം സ്വതന്ത്ര്യമായി നിലനില്‍ക്കുമെന്നതിനാല്‍ മറ്റ് തെളിവുകള്‍ ഇല്ലെങ്കിലും ആ കുറ്റത്തില്‍ അന്വേഷണം നടത്തുന്നതിന് എന്താണ് തടസമെന്നും കോടതി ചോദിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....