വധശ്രമ ഗൂഢാലോചനാ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ദിലീപിനെതിരെ കടുത്ത ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെ കോടതി പരിസരത്തുവച്ച് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 'സാറ് കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ' എന്ന് ദിലീപ് ചോദിച്ചത് പരോക്ഷമായ ഭീഷണിയാണ്. നല്ല പണികൊടുക്കുമെന്ന് പ്രതി പറഞ്ഞത് എങ്ങനെ ശാപവാക്കാകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. അപായപ്പെടുത്താന്‍ തീരുമാനമെടുത്തു എന്നത് വ്യക്തമാണ്. ഓഡിയോ ക്ലിപ്പ് അടക്കം നേരിട്ടുള്ള തെളിവുകള്‍ ഉണ്ട്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണം എന്ന് ദിലീപ് പറയുന്നുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ സംഭാഷണങ്ങളും തെളിവാണ്. പൊലീസ് ക്ലബിന് മുന്നിലൂടെ പോയപ്പോള്‍ ഇവരെ കത്തിക്കണം എന്ന് ദിലീപ് പറഞ്ഞു. എ.വി.ജോര്‍ജിനും ബി.സന്ധ്യയ്ക്കും രണ്ടു പൂട്ടുകള്‍ മാറ്റിവച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ്. ഐപിസി തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റമാണ് ദിലീപ് ചെയ്തത്. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്ന ആരോപണവും പ്രോസിക്യൂഷന്‍ തള്ളി. ഇരുവര്‍ക്കും മുന്‍പരിചയമില്ല. ബാലചന്ദ്രകുമാര്‍ ചാനല്‍ അഭിമുഖം നല്‍കിയപ്പോഴാണ് ബൈജു പൗലോസ് കാണുന്നത്. ഗൂഢാലോചനയ്ക്ക് ദൃക്‌സാക്ഷി ഉണ്ടെന്ന പ്രത്യേകതയുള്ള കേസാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കുറ്റം തെളിയിക്കാന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി തന്നെ ധാരാളം. ബാലചന്ദ്രകുമാര്‍ നിയമപ്രകാരം വിശ്വാസ്യതയുളള സാക്ഷിയാണ്. പറഞ്ഞത് സാധൂകരിക്കുന്ന ഓഡിയോയും നല്‍കിയിട്ടുണ്ട്. മൊഴിയിലെ ചെറിയ വൈരുധ്യങ്ങള്‍ കണക്കിലെടുക്കരുതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മറുപടിവാദവുമായി പ്രതിഭാഗം പ്രോസിക്യൂഷന്‍ പൊലീസിന്റെ മൗത്ത് പീസ് ആകരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അഭിഭാഷകന്‍ നേരിട്ടുപോയി ഫോണുകളുടെ പാറ്റേണ്‍ കോടതിക്കു നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണ്. ചോദ്യം ചെയ്യലുമായി പ്രതികള്‍ സഹകരിക്കുന്നെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ഫോണുകള്‍ കോടതി ആവശ്യപ്പെട്ട പ്രകാരം കൈമാറി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്ല ശിക്ഷ കൊടുക്കുമെന്ന് പറഞ്ഞത് എങ്ങനെ കുറ്റമാകും. 'സര്‍ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ..' എന്നു പറഞ്ഞതു ഭീഷണിയല്ല. കള്ളം പറഞ്ഞാലും എഴുതിക്കൊടുക്കാന്‍ പാടുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയില്‍ വച്ചു കൊല്ലാന്‍ ഭീഷണിപ്പെടുത്തിയ ദിലീപ് എത്ര ഭയങ്കരനാണെന്നല്ലേ ആളുകള്‍ വിചാരിക്കൂ. ഇങ്ങനെ കള്ളം എഴുതിക്കൊടുക്കാമോ എന്നും ദിലീപിന്റെ അഭിഭാഷകന്‍. ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ അടിമുടി വൈരുധ്യമെന്നും ദിലീപ് വാദിച്ചു. പ്രോസിക്യൂഷന്‍ പറയുംപോലെ ചെറിയ വൈരുധ്യമല്ല ഉളളത്. എഫ്‌ഐആറിന്റെ അടിസ്ഥാനം തന്നെ ഈ വൈരുധ്യമാണ്. കേസിന് ബലം കിട്ടാന്‍ എഡിജിപിയുടെ പേര് കൂട്ടിച്ചേര്‍ത്തു. ഒരാള്‍ പറയുന്നു, മറ്റുള്ളവര്‍ ചുമ്മാ കേട്ടിരിക്കുന്നു, ഇതെങ്ങനെ ഗൂഢാലോചനയാകും. ബാലചന്ദ്രകുമാറിന് എന്ത് വേണമെങ്കിലും കെട്ടിച്ചമയ്ക്കാന്‍ കഴിയും. ബാലചന്ദ്രകുമാര്‍ മാനിപ്പുലേറ്ററാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കലുണ്ടെന്ന ആശങ്കയുണ്ടെന്നും ദിലീപ് പറഞ്ഞു. തന്റെ പക്കല്‍നിന്നു കണ്ടെടുത്തെന്ന് വരുത്താനാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. ദൃശ്യങ്ങള്‍ പൊലീസ് കൃത്രിമമായി ചേര്‍ക്കുമെന്ന് ആശങ്കപ്പെടുന്നു. ബൈജു പൗലോസ് നല്‍കിയ പ്ലോട്ടില്‍ ബാലചന്ദ്രകുമാര്‍ ഒരുക്കിയ തിരക്കഥയാണ് കേസെന്നും ദിലീപ് വാദിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....