കുമരകം : കള്ളുഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ കാറില്‍ കടന്നു കളഞ്ഞ 2 പേരെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിനു കൈമാറി. തിരുവനന്തപുരം സ്വദേശികളാണു പിടിയിലായത്. കുമരകം കണ്ണാടിച്ചാലിനു സമീപത്തെ ഷാപ്പിലാണു സംഭവം. ഇന്നലെ ഉച്ചയോടെ 2 പേര്‍ ഷാപ്പിലെത്തി. ഇവിടത്തെ പ്രത്യേക മുറിയില്‍ ഇരുന്നു കരിമീന്‍ മപ്പാസും താറാവു കറിയും ഉള്‍പ്പെടെ ആയിരത്തിലേറെ രൂപയുടെ ഭക്ഷണം കഴിച്ചു. കാര്‍ ഓടിച്ചിരുന്ന ആള്‍ ആദ്യം കൈ കഴുകി കാറിലിരുന്നു. ഷാപ്പിലെ ജീവനക്കാരന്‍ ബില്ലെടുക്കാന്‍ പോയ സമയം നോക്കി രണ്ടാമത്തെ ആളും കൈ കഴുകി കാറില്‍ കയറി. ബില്ലുമായി വന്ന ജീവനക്കാരന്‍ കാര്‍ വിട്ടു പോകുന്നതാണു കാണുന്നത്. സമീപത്തെ താറാവു കടക്കാരനോടു വിവരം പറഞ്ഞു കാര്‍ തടയാന്‍ നോക്കിയെങ്കിലും വെട്ടിച്ചു കടന്നു പോയി. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ ബൈക്കില്‍ പിന്നാലെ വിട്ടു. ഇല്ലിക്കല്‍ ഷാപ്പിലെ ജീവനക്കാരെയും പരിചയക്കാരെയും ഫോണില്‍ വിളിച്ചു വിവരം പറയുകയും ചെയ്തു. കാര്‍ ഇല്ലിക്കല്‍ എത്തിയപ്പോഴേക്കും നാട്ടുകാര്‍ തടഞ്ഞു. ഷാപ്പിലെ ജീവനക്കാരെത്തി പണം ചോദിച്ചെങ്കിലും പണം നല്‍കാന്‍ തയാറായില്ല. പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടു പോയി. പിന്നീട് ഗൂഗിള്‍ പേ വഴി പണം ഷാപ്പ് ഉടമയ്ക്കു നല്‍കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....