മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവ് ബാബുവിന് വേണ്ടി പ്രാര്‍ഥനയോടെ കേരളം. മലയില്‍ അകപ്പെട്ട് മുപ്പത് മണിക്കൂറുകള്‍ പിന്നിടുമ്പോഴും ഇതുവരെ യുവാവിന് ഭക്ഷണോ ഒരു തുള്ളി വെള്ളമോ എത്തിക്കാനായിട്ടില്ല. കാലിന് പരിക്കേറ്റതിനാലും ഭക്ഷണം കഴിക്കാത്തതിനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണുള്ളത്. കഴിഞ്ഞ രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന വെയിലും വിശപ്പും ക്ഷീണവും ബാബുവിനെ തളര്‍ത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്. ഈ ഒരു രാത്രി കൂടി അതിജീവിക്കാന്‍ ബാബുവിനെ സാധിക്കണേയെന്നാണ് രക്ഷാപ്രവര്‍ത്തകരും കുടുംബവും കൂട്ടുകാരും ഒരുപോലെ പ്രാര്‍ഥിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്താനായി ബെംഗളൂരുവില്‍ നിന്നുള്ള സൈനിക സംഘവും വെല്ലിങ്ടണില്‍ നിന്നുള്ള സംഘവും പാലക്കാടേക്ക് തിരിച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ബെംഗളൂരുവില്‍ നിന്ന് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. ചെയ്തത് തെറ്റെങ്കിലും മകന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മാതാവ് മതിയായ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കാതെ മകന്‍ സാഹസിക യാത്ര നടത്തിയത് തെറ്റായിപ്പോയെങ്കിലും മകന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ബാബുവിന്റെ മാതാവ് പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ആത്ഥാര്‍ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവനെ രക്ഷപ്പെടുത്താന്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകന് വേണ്ടി പ്രാര്‍ഥിക്കണം. മകന് വേണ്ടിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നും മാതാവ് പറഞ്ഞു. പ്രതീക്ഷകള്‍ തെറ്റി, നിരാശാജനകമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ മുപ്പത് മണിക്കൂറോളം നീണ്ട് രക്ഷാപ്രവര്‍ത്തനം ഫലവത്തായില്ല. വൈകുന്നേരത്തോടെ ചെറുപ്പക്കാരനെ രക്ഷപ്പെടുത്താനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. രക്ഷപ്പെടുത്താനായില്ലെങ്കിലും യുവാവിന് ആവശ്യത്തിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ സാധിക്കുമെന്നെങ്കിലും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ദൗര്‍ഭാഗ്യമെന്നോണം അതും നടന്നില്ല. നിരാശജനകമായ വൈകുന്നേരമാണ് ഇന്നത്തേത്. ഇന്ന് രാത്രി കൂടി ബാബുവിന് അതിജീവിക്കാന്‍ കഴിയണേ എന്നാണ് പ്രാര്‍ഥിക്കുന്നത്. മുപ്പത് മണിക്കൂറോളം പിന്നിടുമ്പോഴും യുവാവിന് വെള്ളം എത്തിക്കാനാവുന്നില്ലെന്നത് നമ്മുടെ സംവിധാനങ്ങളെ സംബന്ധിച്ചും ആശങ്ക നിറഞ്ഞ ചോദ്യങ്ങളുയര്‍ത്തുകയാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു. ഉച്ചയ്ക്ക് ശേഷം പ്രതികരണം നിലച്ചു, ആശങ്ക നിറയുന്നു- രക്ഷാപ്രവര്‍ത്തകന്‍ രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച സമയം ബാബു ശബ്ദമുയര്‍ത്തി പ്രതികരിച്ചിരുന്നു. എന്നാല്‍ രക്ഷാദൗത്യം ഫലം കാണാതെ ഉച്ചയോടെ സംഘം തിരിച്ചിറങ്ങിയപ്പോള്‍ ബാബു പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശബ്ദം കുറഞ്ഞു. മണിക്കൂറുകളായി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവശതയിലായിരിക്കും അവന്‍. ഭക്ഷണവും വെള്ളവും എത്തിക്കാന്‍ പറ്റിയ അവസ്ഥയിലല്ല ബാബു നില്‍ക്കുന്ന സ്ഥലമുള്ളത്. മുകളില്‍ നിന്ന് എറിഞ്ഞുകൊടുക്കാനുള്ള സാധ്യത നോക്കിയിരുന്നെങ്കിലും ബാബു നില്‍ക്കുന്നത് മലയിടുക്കിലായതിനാല്‍ അത് കൈക്കലാക്കാന്‍ പറ്റില്ല. തിങ്കളാഴ്ച രാത്രി ഏഴുവരെ ഫോണില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം നടന്നത്. രണ്ടര മണിയോടെയാണ് നാട്ടുകാരെല്ലാം അറിഞ്ഞത്. ബാബു തന്നെയാണ് ഫയര്‍ഫോഴ്സിനെ വിളിച്ചറിയിച്ചത്. പ്രദേശവാസികളും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരെ ഏഴ് മണി വരെ ബാബുവിന്റെ ഫോണില്‍ നിന്ന് മെസേജ് ലഭിച്ചിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. ചൊവ്വാഴ്ച രാവിലെ മുതല്‍ മലയുടെ മുകളില്‍ 21 അംഗ എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ നടന്നോ വടം കെട്ടിയോ പോകാന്‍ പറ്റിയ സ്ഥലത്തല്ല ബാബു കുടുങ്ങിയിരിക്കുന്നത്. ട്രെക്കിങിന് വനംവകുപ്പിന്റെ അനുമതി ഇല്ലാത്ത സ്ഥലം. കാട്ടാന ശല്യം തടയാനായി സ്ഥാപിച്ച ഫെന്‍സിങ് മറികടന്നാണ് ബാബുവും സംഘവും ട്രെക്കിങ് നടത്തിയത്. നടന്നുപോവാന്‍ പോലും പറ്റാത്ത സ്ഥലത്ത് ബാബു എങ്ങനെയാണ് എത്തിപ്പെട്ടത് എന്നറിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ എത്തിയത് വരെ ബാബു പ്രതികരിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം പ്രതികരണം ലഭിച്ചിട്ടില്ല. വെള്ളമെത്തിക്കാന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗിക്കാമായിരുന്നില്ലേ? സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഇത്രയധികം ഉണ്ടായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് അത് പ്രയോജനപ്പെടുത്തതെന്തുകൊണ്ടെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ചെറിയ ഡ്രോണ്‍ ഉപയോഗിച്ച് ബാബു നില്‍ക്കുന്ന സ്ഥലവും മറ്റും ട്രേസ് ചെയ്യാന്‍ സാധിച്ചിരുന്നു. അല്‍പം കൂടി വലിപ്പമുള്ള, ഭാരം താങ്ങാന്‍ കഴിയുന്ന ഡ്രോണ്‍ ഉപയോഗിച്ച് വെള്ളമോ ഭക്ഷണോ എത്തിക്കുന്നതിനെ കുറിച്ച് അധികൃതരും രക്ഷാപ്രവര്‍ത്തകരും ആലോചിച്ചില്ലേ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഹെലികോപ്ടര്‍ എത്തിക്കുന്നതിന് കുറിച്ച് അധികൃതര്‍ ആലോചിച്ചത് പോലും ഇന്നുച്ചയ്ക്ക് ശേഷമാണെന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പ്രദേശവാസികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....