തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായപ്പോള്‍, ഇതിനോടകം ആയിരം കോടി രൂപയാണ് ടോള്‍ പിരിച്ചെടുത്തത്. 'ഇനി മതി ടോള്‍' എന്ന പേരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നവമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങി. 2012 ഫെബ്രുവരി പത്തിനാണ് തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. മണ്ണുത്തി-അങ്കമാലി ദേശീയപാതയില്‍ പാലിയേക്കരയിലെ ഈ ടോള്‍പ്ലാസ ഒട്ടേറെ സമരങ്ങള്‍ക്ക് വേദിയായിരുന്നു. യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ആയിരം കോടി രൂപ പിരിച്ചിട്ടും ടോള്‍ പിരിവ് തുടരുന്നത് നീതികേടാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ? ജനങ്ങളുടെ പ്രതികരണം അറിയാന്‍ നവമാധ്യമങ്ങളില്‍ അഭിപ്രായ വോട്ടെടുപ്പുകളുള്‍പ്പടെയുള്ള പ്രത്യേക ക്യാംപയിനിനും കോണ്‍ഗ്രസ് നേതൃത്വം തുടങ്ങിവച്ചു. നിരന്തരമായ കരാര്‍ലംഘനമാണ് ടോള്‍ കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്. കരാര്‍ കമ്പനിയെ ഒഴിവാക്കാന്‍ ദേശീയപാത അധികൃതര്‍ തയാറാകണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ടോള്‍ പിരിവ് അവസാനിക്കേണ്ടത് 2028 ജൂണിലാണ്. അപ്പോഴേയ്ക്കും നാലായിരം കോടിയിലേറെ രൂപ പിരിച്ചെടുക്കാന്‍ ടോള്‍ കമ്പനിയ്ക്കു കഴിയും. 825 കോടി രൂപയാണ് ദേശീയപാതയുടെ നിര്‍മാണ ചെലവ്. ഇതിന്റെ നാലിരട്ടി തുകയാണ് ടോള്‍ പിരിവിലൂടെ കീശയിലാക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....