പാലക്കാട് ന്മ 43 മണിക്കൂറിലേറെ മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സൈന്യത്തിന്റെ ദൗത്യം വിജയം. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ സൈന്യം മലമുകളിലെത്തിച്ച. ബാബുവിനെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തു. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കഞ്ചിക്കോട്ടെ ബെമല്‍ ഗ്രൗണ്ടില്‍ എത്തിച്ചു. അവിടെ ബാബുവിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയത്. രാവിലെ മലമുകളില്‍നിന്നു റോപ്പില്‍ താഴേയ്ക്കിറങ്ങിയ കരസേനാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. ഇടയ്ക്ക് വിശ്രമിച്ചാണ് ബാബുവിനെ ഒപ്പമെത്തിയ സൈനികന്‍ മലകയറ്റിയത്. ബാബുവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കരസേനാ വക്താവ് അറിയിച്ചു. മലമുകളില്‍ നിന്ന് ബാബുവിനെ താഴെയെത്തിക്കാനുള്ള ഹെലികോപ്റ്റര്‍ വ്യോമസേനയുടെ കോയമ്പത്തൂല്‍ സൂലൂര്‍ എയര്‍ബേസില്‍ നിന്നാണ് എത്തിയത്. ബാബുവിനും രക്ഷാദൗത്യഅംഗങ്ങള്‍ക്കും വെളളവും ഭക്ഷണവുമായി അഗ്‌നിരക്ഷാസേനാംഗങ്ങള്‍ മലമുകളിലേയ്ക്ക് പുറപ്പെട്ടു.. നേരത്തേ ഡ്രോണ്‍വഴി വെള്ളവും ലഘുഭക്ഷണവും ചെറാട് മലയില്‍ എത്തിക്കാനുള്ള ശ്രമം സാങ്കേതിക പ്രശ്‌നം കാരണം നടന്നില്ല. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ തീരസംരക്ഷണസേനയുടെ കോപ്റ്ററിനാണ് ആദ്യം ശ്രമിച്ചതെങ്കിലും സാങ്കേതിക തകരാറു കാരണം അത് സാധ്യമല്ലാതായതോടെയാണ് വ്യോമസേനയുടെ സഹായം തേടിയത്. ബാബുവിന് നല്ല ക്ഷീണമുണ്ടെന്നും താഴെയെത്തിച്ച് മികച്ച ചികിത്സ നല്‍കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും കരസേനയുടെ ദക്ഷിണ്‍ഭാരത് ജനറല്‍ ഒാഫിസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ എ.അരുണ്‍ അറിയിച്ചു. രാവിലെ ഒന്‍പതരയോടെ സമീപമെത്തി ധൈര്യം പകര്‍ന്ന സൈനികന്റെ സഹായത്തോടെയാണ് ബാബു മലമുകളിലേക്ക് കയറാന്‍ തുടങ്ങിയത്. റോപ് അടക്കമുളള സുരക്ഷാ സംവിധാനങ്ങളോടെയാണ് സേനാംഗങ്ങള്‍ ബാബുവിനെ രക്ഷിക്കാനുളള ശ്രമത്തില്‍ ഏര്‍പ്പെട്ടത്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവുമുണ്ട്. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. സര്‍വേ വകുപ്പിന്റെ ഡ്രോണ്‍ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചു. ഇവര്‍ ദൃശ്യങ്ങള്‍ എടുത്ത് രക്ഷാ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് നല്‍കി. മലകയറ്റത്തില്‍ വിദഗ്ധരായ 20 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘവും മലമുകളില്‍ നിലയുറപ്പിച്ചിരുന്നു. രാവിലെ 'ഞങ്ങള്‍ എത്തി പേടിക്കേണ്ട' എന്നു കരസേനാ സംഘം പറഞ്ഞപ്പോള്‍ ബാബു മറുപടി പറഞ്ഞു. 'വെള്ളം കൊണ്ടുവരുന്നുണ്ട്, അധികം ശബ്ദമുയര്‍ത്തി സംസാരിക്കേണ്ട' എന്നാണ് കരസേനാ സംഘം ബാബുവിനോടു തുടര്‍ന്ന് നിര്‍ദ്ദേശിച്ചത്. മണിക്കൂറുകളോളം ആഹാരവും വെളളവും ലഭിക്കാതിരുന്ന ബാബു കൂടുതല്‍ ക്ഷീണിതനാകാതിരിക്കാനായിരുന്നു ഈ നിര്‍ദ്ദേശം. കരസേനയുടെ എന്‍ജിനീയറിങ്, എന്‍ഡിആര്‍എഫ് സംഘങ്ങളാണ് മലമുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏതാനും പ്രദേശവാസികളും പര്‍വതാരോഹണ വിദഗ്ധരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആധുനിക ഉപകരണങ്ങളുമായാണ് രണ്ടു സൈനിക സംഘങ്ങള്‍ ചൊവ്വാഴ്ച രാത്രി സ്ഥലത്തെത്തിയത്. പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍നിന്നുമാണ് എത്തിയത്. സഹായിക്കാന്‍ കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് ടീമിലെ അംഗങ്ങളും മലപ്പുറത്തുനിന്ന് രാത്രി എത്തിയിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ വനം, പൊലീസ്, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സംഘം മല കയറിയെങ്കിലും ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടന്നില്ല. ചൊവ്വാഴ്ച രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയര്‍ ഇറക്കി പാറയിടുക്കില്‍ എത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചൊവ്വാഴ്ച കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്തമായ കാറ്റും കാരണം പിന്മാറേണ്ടി വന്നു. ഡ്രോണില്‍ ഭക്ഷണമെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് സൈന്യത്തെ രംഗത്തിറക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. അപകടം ഇങ്ങനെ ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാന്‍ തുടങ്ങി. 1000 മീറ്റര്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോള്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കില്‍ കുടുങ്ങി. വീഴ്ചയില്‍ കാലിനു പരുക്കേറ്റു. അപകടശേഷം കയ്യിലുള്ള മൊബൈല്‍ ഫോണില്‍ ബാബു താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. അഗ്നിരക്ഷാ സേനയെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. രാത്രി മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് തെളിച്ചും രാവിലെ ഷര്‍ട്ടുയര്‍ത്തിയും രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാന്‍ ശ്രമിച്ചു. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബുവിനെ കാണാനും അപകടസ്ഥലം മനസ്സിലാക്കാനും കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....