കൊച്ചി: ജാമ്യവ്യവസ്ഥകള്‍ നടപ്പിലാകുന്നതിന്റെ ഭാഗമായി നടന്‍ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. സാങ്കേതികമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കോടതിയില്‍ നേരിട്ടെത്തിയത്. കഴിഞ്ഞ ദിസമാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സഹോദരന്‍ അനൂപിനും സഹോദരീ ഭര്‍ത്താവിനും ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ അല്ലെങ്കില്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരായി ജാമ്യമെടുക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ ഭാഗമായാണ് ദിലീപ് അടക്കമുള്ള മൂന്ന് പ്രതികളും കോടതിയില്‍ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാതെ നേരിട്ട് കോടതിയില്‍ ഹാജരാകാനാണ് തീരുമാനിച്ചത്. മജിസ്ട്രേറ്റിന്റെ ചേമ്പറില്‍ ഹാജരായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉപാധികളില്‍ പ്രധാനപ്പെട്ടത് അന്വേഷണവുമായി സഹകരിക്കണം എന്നുള്ളതായിരുന്നു. ഉപാധികളില്‍ ഏതെങ്കിലും ഒന്നില്‍ വീഴ്ച വരുത്തിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിനും മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നതിനും പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ ഒരു തെളിവുമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് നടന്‍ ദിലീപ് അടക്കമുള്ള അഞ്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ ഗൂഢാലോചന തെളിയിക്കുന്നതാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....