പാലക്കാട്: ഒരു വ്യക്തിയെ രക്ഷിക്കാന്‍ വേണ്ടിയുള്ള അസാധാരണമായ രക്ഷാ ദൗത്യമാണ് മലമ്പുഴയില്‍ നടന്നത്. 45 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ സൈന്യം ബാബുവിനെ രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചപ്പോള്‍ അവിടെ മലയാളികള്‍ക്ക് പരിചിതമായ മുഖമുണ്ടായിരുന്നു ചെങ്ങന്നൂര്‍ സ്വദേശി ലെഫ്. കേണല്‍ ഹേമന്ദ് രാജ്. 2018ലെ പ്രളയകാലത്ത് പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച അതേ സൈനികന്‍ തന്നെ. പ്രളയകാലത്തെ രക്ഷകന്‍ തന്നെ കേരളം കണ്ട സമാനതകളില്ലാത്ത മറ്റൊരു രക്ഷാപ്രവര്‍ത്തനത്തിന്റെയും ഭാഗമായത് തീര്‍ത്തും യാഥൃശ്ചികമായാണ്. 2018ലെ പ്രളയം ഓണം ആഘോഷിക്കാന്‍ ലീവിന് വന്നപ്പോഴാണ് അന്ന് സേനയില്‍ മേജറായിരുന്ന ഹേമന്ത് രാജ് പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. ഇന്ത്യന്‍ ആര്‍മിയിലെ 28 മദ്രാസ് സപ്ത് ശക്തി കമാന്‍ഡ് വിംഗിലെ ഓഫീസറാണ് ഹേമന്ത് രാജ്. നൂറ് കണക്കിന് ആളുകളെയാണ് മത്സ്യത്തൊഴിലാളികള്‍ക്കും പൊലീസിനും ഒപ്പം നിന്ന് അന്ന് ഹേമന്ത് രാജ് രക്ഷിച്ചെടുത്തത്. 2018 ആഗസ്റ്റ് 18 നാണ് ഹേമന്തിന് ലീവ് അനുവദിച്ചത്. ദില്ലിയില്‍ നിന്നും കൊച്ചിയിലേക്ക് ആയിരുന്നു ഫ്‌ലൈറ്റ്. ദില്ലിയിലെത്തിയപ്പോഴാണ് കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രളയക്കെടുതികളെക്കുറിച്ച് ഹേമന്ത് അറിയുന്നത്. തന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ദുരിതാശ്വാസ ക്യാംപിലാണെന്നും തന്റെ നാട് മുഴുവന്‍ പ്രളയക്കെടുതിയിലാണെന്നും ഹേമന്ത് അറിഞ്ഞു. അതുപോലെ തന്റെ കൊച്ചി ഫ്‌ലൈറ്റ് കാന്‍സലായെന്നും. 'ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് തന്നെ തിരുവനന്തപുരം വരെ എത്തിക്കാമോ എന്ന് ഞാന്‍ ചോദിച്ചു. എന്റെ നാടിനെ രക്ഷിക്കാന്‍ എനിക്ക് സാധിക്കുമെന്നും ഞാനവരെ അറിയിച്ചു. എന്റെ യൂണിഫോമിനെ അവര്‍ ബഹുമാനിച്ചു. അതുകൊണ്ടാകാം ആഗസ്റ്റ് 19 ന് രണ്ട് മണിയോടെ ഞാന്‍ തിരുവനന്തപുരത്തെത്തി.'- ഹേമന്തിന്റെ വാക്കുകള്‍. തിരുവനന്തപുരത്ത് എത്തിയ ഉടന്‍ ഹേമന്ത് ആദ്യം ചെയ്തത് ആര്‍മി അധികൃതരെ വിളിച്ച് ചെങ്ങന്നൂരിലേക്ക് എയര്‍ ഡ്രോപ് എത്തിച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. റോഡുകളും മറ്റ് ഗതാഗത സൗകര്യങ്ങളും താറുമാറായിക്കിടക്കുന്നതിനാല്‍ ഹെലികോപ്റ്റര്‍ പോലെയുള്ള സംവിധാനങ്ങള്‍ മാത്രമേ സാധ്യമാകൂ എന്നും അറിയിച്ചു. അതുപോലെ മൊബൈല്‍ ഫോണ്‍ റേഞ്ചും ഇവിടെ ലഭിക്കുന്നുണ്ടായിരുന്നില്ല. ചെങ്ങന്നൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന് പോലും അപ്പോള്‍ ഒന്നും അറിയില്ലായിരുന്നു എന്നാണ് ഹേമന്ത് രാജ് അന്ന് പറഞ്ഞത്. തൊട്ടടുത്ത കോളേജ് ഗ്രൗണ്ടാണ് ഹെലിപാഡ് ആയി തെരഞ്ഞടുത്തത്. അവിടെത്തന്നെ ദുരിതാശ്വാസ ക്യാംപും പ്രവര്‍ത്തിച്ചിരുന്നു. ആദ്യം ചെയ്തത് സേവന സന്നദ്ധരായ കുറച്ച് വിദ്യാര്‍ത്ഥികളെയും വിമുക്തഭടന്‍മാരെയും കണ്ടെത്തുകയായിരുന്നു. പതിമൂന്ന് റെസ്‌ക്യൂ യൂണിറ്റുകളായി രക്ഷാപ്രവര്‍ത്തകരെ വിഭജിച്ച് വിമുക്ത ഭടന്‍മാരില്‍ ഒരാളെ വീതം അവര്‍ക്കൊപ്പം അയച്ചു. ഭാഷയുടെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ചെങ്ങന്നൂരിലെ പലയിടങ്ങളിലായി ഒറ്റപ്പെട്ട് കിടന്നവരെ രക്ഷിച്ച് കൊണ്ടുവന്നത് ഇവരായിരുന്നു. അതില്‍ സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെട്ടിരുന്നു. മുപ്പത്തിയഞ്ചോളം വിമുക്തഭടന്‍മാരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. അതിനൊപ്പം കോളേജ് വിദ്യാര്‍ത്ഥികളും. ലാപ്‌ടോപ്പും ഫോണും എത്തിച്ച് താത്ക്കാലിക ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് വിദ്യാര്‍ത്ഥികളാണ്. സഹായം ചോദിച്ച് വരുന്ന പോസ്റ്റുകളും സന്ദേശങ്ങളും അപ്പപ്പോള്‍ തന്നെ വിലാസം ഉള്‍പ്പടെ ലോക്കേറ്റ് ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഹേമന്ത് എവിടെയാണെന്ന് അന്ന് കുടുംബം പോലും തിരിച്ചറിഞ്ഞത്. കൂനൂര്‍ ദുരന്ത ഭൂമിയിലും കര്‍മ്മനിരതന്‍ മറ്റൊരു ദുരന്തമുഖത്ത് കൂടി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ട നിയോഗം ഹേമന്ദ് രാജിനുണ്ടായി. രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം കൊല്ലപ്പെട്ട കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ തെരച്ചിലിനിറങ്ങിയവരില്‍ ഹേമന്ദും ഉണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....