കോഴിക്കോട്ടെ പ്രമുഖ വ്യാപാരസംഘടനയായ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 1980-ല്‍ ജനറല്‍ സെക്രട്ടറിയായാണ് ടി.നസിറുദ്ദീന്‍ സംഘടനാരംഗത്തെത്തിയത്.പിന്നീടാണ് ഏകോപനസമിതിയിലെത്തുന്നത്. 1984-ല്‍ ഏകോപനസമിതിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായി. 1985-ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ മത്സരിച്ച് വന്‍ തിരിച്ചടി നേരിട്ട കാലത്താണ് നസിറുദ്ദീന്‍ 1991-ല്‍ സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. പിളര്‍ന്നിട്ടും സംഘടനയുടെ ഉള്ളില്‍നിന്ന് എതിര്‍പ്പുകള്‍ നേരിട്ടിട്ടും കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തലപ്പത്ത് മൂന്നുപതിറ്റാണ്ട് അനിഷേധ്യനായി തുടര്‍ന്നു നസിറുദ്ദീന്‍. സര്‍ക്കാരുകള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളിലൂടെയും സമരങ്ങളിലൂടെയുമാണ് ഏകോപനസമിതിയെ കേരളത്തിലെ ഏറ്റവുംവലിയ വ്യാപാരി സംഘടനയായി അദ്ദേഹം വളര്‍ത്തിയെടുത്തത്. വാണിജ്യനികുതി വകുപ്പിന്റെ പരിശോധനകള്‍ തടഞ്ഞത് പലപ്പോഴും വിവാദങ്ങള്‍ക്കിടയാക്കിയെങ്കിലും വ്യാപാരികളുടെ താത്പര്യങ്ങള്‍ക്കായിരുന്നു നസിറുദ്ദീന്‍ പ്രാധാന്യം നല്‍കിയത്. നസിറുദ്ദീനെതിരേ ഒരിക്കല്‍ സംസ്ഥാനഭാരവാഹികള്‍ തന്നെ അവിശ്വാസപ്രമേയത്തിനു നീക്കംനടത്തിയെങ്കിലും ആ നീക്കം അദ്ദേഹം തകര്‍ത്തു. വിശ്വസ്തരായിരുന്നവര്‍ തന്നെ സംഘടന പിളര്‍ത്തി ബദല്‍സംഘടനയുണ്ടാക്കിയെങ്കിലും അവര്‍ക്ക് വളരാന്‍ കഴിഞ്ഞില്ല. എല്ലാ എതിര്‍പ്പുകളും നേരിട്ട നസിറുദ്ദീന്‍ പ്രസിഡന്റായ ശേഷം 2019-ല്‍ മാത്രമാണ് മത്സരം നേരിട്ടത്. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് സ്വതന്ത്രസ്ഥാനാര്‍ഥിയായി പത്രികനല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. വ്യാപാരികളെ ബാധിക്കുന്ന ഓരോ വിഷയത്തിലും മുന്നില്‍നിന്ന് സമരം നയിച്ചത് നസിറുദ്ദീന്റെ പ്രീതി വര്‍ധിപ്പിച്ചു. ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഉത്പന്നങ്ങളുടെ ബഹിഷ്‌കരണവും സിഗരറ്റ് സമരവും ഏറെ ശ്രദ്ധേയമായിരുന്നു. വ്യാപാരികളെ ബാധിക്കുന്ന തീരുമാനങ്ങളില്‍ നസിറുദ്ദീന്‍ സര്‍ക്കാരുമായി പലതവണ ഏറ്റുമുട്ടി. വാണിജ്യനികുതി ഉദ്യോഗസ്ഥരെ കടപരിശോധനയില്‍നിന്നു തടഞ്ഞത് വിവാദങ്ങളിലും കേസുകളിലുമൊക്കെ പെട്ടെങ്കിലും വ്യാപാരികള്‍ അദ്ദേഹത്തോടൊപ്പമായിരുന്നു. ഏകോപനസമിതിക്ക് കോഴിക്കോട്ട് വ്യാപാരഭവന്‍ എന്ന ആസ്ഥാനമുണ്ടാക്കിയതും നസിറുദ്ദീനാണ്. വ്യാപാരികള്‍ക്ക് ഒരു രാഷ്ട്രീയസംഘടനയെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച വ്യാപാരി നേതാവായിരുന്നു ടി. നസിറുദ്ദീന്‍. ഇരുമുന്നണികളോടും പൊരുതി ഒരേസമയം രണ്ട് മുന്നണികളുടെയും ശത്രുവും മിത്രവുമായി മാറി. വ്യാപാരി വ്യവസായി ഏകോപനസമിതി പുനലൂരില്‍ നിന്ന് നിയമസഭാസീറ്റിലേക്ക് രണ്ടുതവണയും ലോക്സഭാ സീറ്റിലേക്ക് തൃശ്ശൂരില്‍നിന്നും മത്സരിച്ചു. 1987-ല്‍ നിയമസഭാസീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ ഏകോപനസമിതി മത്സരിക്കുകയും മറ്റ് സീറ്റുകളില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ ഇരുമുന്നണികളോടും പൊരുതിയാണ് നേതൃസ്ഥാനത്ത് നിലയുറപ്പിച്ചത്. വ്യാപാരികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് മാത്രം പിന്തുണയെന്ന തെരഞ്ഞെടുപ്പ് തന്ത്രവും മുന്നോട്ടുവെച്ചു. വലിയൊരളവു വരെ അദ്ദേഹത്തിന്റെ ഈ തന്ത്രം വിജയിച്ചു. പത്തു ലക്ഷത്തോളംവരുന്ന വ്യാപാരികളുടെയും അവരുടെ കുടുംബങ്ങളുടെയും സംഘടന എന്നതിന്റെപേരില്‍ അവഗണിക്കാന്‍പറ്റാത്ത ശക്തിയായി അദ്ദേഹത്തിന്റെ സംഘടന മാറുകയുംചെയ്തു. അതുകൊണ്ടുതന്നെ ഏകോപനസമിതിയെ ഇരുമുന്നണികളും ഒരു ഘട്ടത്തിലും പൂര്‍ണമായും കൈയൊഴിഞ്ഞില്ല. ഹര്‍ത്താല്‍വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ദിനത്തില്‍ വ്യാപാരികളെ സംഘടിപ്പിച്ച് കടകള്‍ തുറക്കുന്നതിനു വരെ അദ്ദേഹം തയ്യാറായി. ഇത്തരം പോരാട്ടവീര്യങ്ങള്‍ക്ക് നേതൃത്വംനല്‍കിയതും അദ്ദേഹം തന്നെയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....