പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍. സൗത്ത് മുംബൈയിലെ ബോംബെ ഹോസ്പിറ്റലിനു സമീപമുള്ള വീട്ടില്‍ വച്ചാണ് എച്ച്‌ഐവി ബാധിതന്‍ കൂടിയായ പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഫെബ്രുവരി 7നാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയുടെ അമ്മ സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അമ്മയും എച്ച്‌ഐവി പോസിറ്റീവാണ്. പീഡനത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി അയല്‍വാസിയായ സ്ത്രീയോട് തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.തുടര്‍ന്ന് യുവതി കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്‍കുകയായിരുന്നു. ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയുടെ വീട്ടിലേക്ക് ഒരു സംഘത്തെ അയച്ചതായും കേസ് രജിസ്റ്റര്‍ ചെയ്ത അതേ രാത്രി തന്നെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നിന്നുള്ള വിദഗ്ധ സംഘം പെണ്‍കുട്ടിക്ക് കൌണ്‍സിലിംഗ് നല്‍കും. പെണ്‍കുട്ടിയെ കൂടുതല്‍ തവണ പീഡിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....