തൃശൂര്‍ പുതുക്കാട്ട് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പെട്രോളിയം ഉല്‍പന്നങ്ങളുമായി വന്ന ട്രെയിന്‍ പാളം തെറ്റിയത്. ഈ ഭാഗത്ത് പാളത്തില്‍ പണി നടക്കുന്നുണ്ടായിരുന്നു. ഇതിനു സമീപമായിരുന്നു അപകടം. ട്രെയിന്‍ നീക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതിനു സമയമെടുക്കുമെന്നും അതുവരെ ഗതാഗതം തടസ്സപ്പെടുമെന്നും റെയില്‍വേ അറിയിച്ചു. വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകിയാണെങ്കിലും കടത്തിവിടുന്നുണ്ട്. ഗുഡ്‌സ് ട്രെയിന്‍ വലിച്ചു തിരികെ തൃശൂര്‍ റയില്‍വേ സ്റ്റേഷനിലെത്തിച്ചു മാറ്റിയിട്ടശേഷം പാളത്തിനു തകരാറുണ്ടോയെന്നു പരിശോധിക്കും. ഇതിനുശേഷം മാത്രം തെക്കോട്ടുള്ള പാളത്തിലൂടെ ട്രെയിനുകള്‍ കടത്തിവിടുകയുള്ളൂ. ഗുഡ്‌സ് ട്രെയിന്‍ നീക്കാനുള്ള യന്ത്രസംവിധാനം പുതുക്കാട് എത്തിച്ചു. ഗുഡ്‌സ് നീക്കിയാലുടന്‍ ഇന്‍ഡോര്‍, കേരള ട്രെയിനുകള്‍ വടക്കോട്ട് കടത്തിവിടും. തെക്കോട്ടുള്ള ട്രെയിനുകള്‍ അതിനുശേഷം കടത്തിവിടാനാകും. ഈ സമയം കൊണ്ടു പാളത്തിലെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനാകുമെന്നാണു പ്രതീക്ഷ. ഇരുമ്പനത്തേക്കു പെട്രോള്‍ നിറയ്ക്കാന്‍ പോയ 56 വാഗണുകളുള്ള ഗുഡ്‌സ് ട്രെയിനാണു പാളം തെറ്റിയത്. വാഗണുകള്‍ കാലിയായതിനാല്‍ എളുപ്പത്തില്‍ നീക്കാനാകുമെന്നാണു കരുതുന്നത്. ഷൊര്‍ണൂരില്‍നിന്നും കൊച്ചിയില്‍നിന്നും വിദഗ്ധരെത്തി. ഷാലിമാര്‍ നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസ്, മംഗലാപുരം നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ് ഇവ തൃശൂരിലും പാലക്കാട് ഇന്റര്‍സിറ്റി ഒറ്റപ്പാലത്തുമാണു പിടിച്ചിട്ടിരിക്കുന്നത്. ശനിയാഴ്ചത്തെ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-എറണാകുളം മെമു, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്തുനിന്നു സര്‍വീസ് നടത്തും. ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍നിന്നും സര്‍വീസ് ആരംഭിക്കും. തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്തു യാത്ര അവസാനിപ്പിക്കും. റദ്ദാക്കിയ ട്രെയിനുകള്‍ വേണാട് എക്‌സ്പ്രസ് (16301) എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018). എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448) ഭാഗികമായി റദ്ദാക്കിയവ എറണാകുളം- പാലക്കാട് മെമു എക്‌സ്പ്രസ് (06798) നിലമ്പൂര്‍- കോട്ടയം എക്‌സ്പ്രസ് (16325). കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി ട്രെയിന്‍ ഗതാഗതത്തില്‍ തടസ്സം നേരിട്ട സാഹചര്യത്തില്‍ പകരമായി കൂടുതല്‍ ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്തുനിന്ന് ആറും, ആലപ്പുഴയില്‍നിന്ന് ആറും അധിക ബസുകള്‍ സര്‍വീസ് നടത്തും. എറണാകുളത്തുനിന്നു തിരുവനന്തപുരം, കോഴിക്കോട്ട് ഭാഗങ്ങളിലേക്ക് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ സജ്ജമാക്കി. ഏതുസ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അടിയന്തരമായി ബസ് സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍: +91 471-2463799, +91 9447071021, 1800 599 4011.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....