News Beyond Headlines

24 Friday
April

അമ്പലമുക്കില്‍ യുവതിയെ കൊന്നയാള്‍ തമിഴ്‌നാട്ടില്‍ 4 കൊലക്കേസില്‍ പ്രതി: പൊലീസ്

അലങ്കാര ചെടികള്‍ വില്‍ക്കുന്ന കടയിലെ ജോലിക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതി കന്യാകുമാരി ജില്ലയില്‍ തോവാള വെള്ളമഠം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രന്‍ (49) പിടിയിലായി.തമിഴ്‌നാട് അരല്‍വായ്‌മൊഴി സ്റ്റേഷന്‍ പരിധിയില്‍ കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസും, കന്യാകുമാരി സ്റ്റേഷനില്‍ രണ്ടു കൊലക്കേസുകളും ഉള്‍പ്പെടെ നാലു കൊലപാതക കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. അമ്പത്തൂര്‍, തൂത്തുക്കുടി, തിരുപ്പൂര്‍ തുടങ്ങിയ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ്. തമിഴ്‌നാട്ടില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുമാണെന്നു പൊലീസ് പറഞ്ഞു. കൊലപാതക കേസിലെ വിചാരണ തുടങ്ങുന്നതിനു മുന്‍പ് ഇയാള്‍ കേരളത്തിലേക്കു കടന്ന് പേരൂര്‍ക്കടയിലെ ഹോട്ടലില്‍ സപ്ലെയറായി ജോലി ചെയ്യുകയായിരുന്നു. കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്കു കടന്ന ഇയാള്‍ വീണ്ടും ഹോട്ടലില്‍ തിരിച്ചെത്തി. കൊലപാതകത്തിനിടെ കയ്യില്‍ ഉണ്ടായ മുറിവ്, ജോലിക്കിടെ സംഭവിച്ചതാണെന്നാണ് ഹോട്ടല്‍ ഉടമയോട് പറഞ്ഞത്. ഹോട്ടല്‍ ഉടമയെയും കൂട്ടി ഇയാള്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് വീണ്ടും നാട്ടിലേക്കു മടങ്ങി. ചോദ്യം ചെയ്യലിനിടെ പലതവണ പ്രതി കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞത് പൊലീസിനു വെല്ലുവിളിയായി. സാക്ഷി ഇല്ലാതിരുന്നത് അന്വേഷണത്തെ ബാധിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ഇയാള്‍ പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പേരൂര്‍ക്കട ഭാഗത്ത് ഹോട്ടലില്‍ ജോലി ചെയ്യുന്നതായി മനസ്സിലാക്കി. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് തമിഴ്‌നാട്ടില്‍നിന്നാണ് പിടികൂടിയത്. ഒരു മാസം മുന്‍പാണ് ഇയാള്‍ ഹോട്ടലില്‍ ജോലിക്കു കയറിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. ലോക്ഡൗണായതിനാല്‍ ഹോട്ടല്‍ തുറന്നിരുന്നില്ല. ക്രിമിനല്‍ പ്രവര്‍ത്തനം ചെയ്യാനായി സ്ഥലങ്ങള്‍ നിരീക്ഷിക്കുന്നതിനിടയിലാണ് ചെടികള്‍ വില്‍ക്കുന്ന അമ്പലംമുക്ക്-കുറവന്‍കോണം റോഡിലെ കട ശ്രദ്ധയില്‍പ്പെടുന്നത്. പണത്തിനുവേണ്ടി മോഷണം നടത്തുന്നതു വിനീത ചെറുത്തുനിന്നതോടെ കുത്തിക്കൊല്ലുകയായിരുന്നു. 4 പവനോളമുള്ള മാല കവരുന്നതിനായാണു പ്രതി ക്രൂരത കാട്ടിയത്. വിനീതയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റു. കുത്തിക്കൊന്നശേഷം ടാര്‍പോളിന്‍ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച ഒരാള്‍ മാത്രമേ കടയില്‍ ഉണ്ടാകാറുള്ളൂ. 3 ജീവനക്കാരില്‍ വിനീതയ്ക്കായിരുന്നു ഞായറാഴ്ചത്തെ ഡ്യൂട്ടി. ചെടി വാങ്ങാനെത്തിയവര്‍ കടയില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ഉടമയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഉടമ സമീപത്തെ കടയിലെ ജീവനക്കാരിയെ വിവരം തിരക്കാന്‍ പറഞ്ഞയച്ചു. അവരാണ് മൃതദേഹം ആദ്യം കണ്ടത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....