കണ്ണൂര്‍: പയ്യാമ്പലം ബീച്ചിലെ ലവ് ഷോര്‍ എന്ന വാടകവീട് കേന്ദ്രീകരിച്ചു നടന്ന പെണ്‍വാണിഭത്തില്‍ ഉന്നതരു ഇടപാടുകാരായി ഉണ്ടെന്ന് റിപ്പോര്‍ട്ട്. കോളേജ് വിദ്യാര്‍ത്ഥിനികളെയടക്കം ഇവിടെ പല പ്രമുഖര്‍ക്കും കാഴ്ച്ചവെച്ചുവെന്നാണ് പോലിസ് അന്വേഷണത്തില്‍ പുറത്തുവരുന്നത്.രാപ്പകല്‍ വ്യത്യാസമില്ലാതെ ഇവിടെ ആഡംബര വാഹനങ്ങളില്‍ ആളുകള്‍ വന്നുപോയിരുന്നു എന്ന് പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലിസ് റെയ്ഡു നടക്കുമെന്ന സൂചനയെ തുടര്‍ന്ന് സംഭവം നടന്ന ദിവസം പ്രമുഖര്‍ ആരും ഇവിടേക്ക് എത്തിയില്ലെന്നാണ് വിവരം. വീട്ടിലെ എട്ട് മുറികളില്‍ അഞ്ച് മുറികളില്‍ മാത്രമാണ് യുവതീ യുവാക്കള്‍ ഉണ്ടായിരുന്നത്. വാടകവീടെടുത്ത് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നുവെന്ന പരാതിയില്‍ അറസ്റ്റിലായ തോട്ടടയിലെ പ്രശാന്ത് കുമാര്‍(48) ഇയാളുടെ സഹായി ബംഗാള്‍ സ്വദേശി ദേവ്നാഥ്ബോസ്(29) എന്നിവരെ കോടതിയില്‍ ഹാജരാക്കി.ദേവ്നാഥ് ബോസാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും ഇതിനായി ഇയാള്‍ക്ക് വന്‍തുക ശമ്ബളം നല്‍കിയിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ലവ്ഷോറില്‍ റെയ്ഡു നടന്നപ്പോള്‍ പിടിയിലായവരില്‍ കോളേജ് വിദ്യാര്‍ത്ഥിനികളും ബസ് കണ്ടക്ടറുമുള്പ്പെടെയുള്ള പത്തുപേരാണ്. യുവാക്കളോടൊപ്പംപിടിയിലായ മൂന്ന് പേര് കോളേജ് വിദ്യാര്‍ത്ഥിനികളാണ്. ഇതില്‍ ഒരാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിട്ടേയുള്ളൂ. തളിപ്പറമ്ബ് സ്വദേശിനിയായ യുവതിയോടൊപ്പം പിടിയിലായത് കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ കണ്ടക്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.പിടിയിലായ 18കാരിയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. അഞ്ചാം തവണയാണ് ഈ യുവതി പയ്യാമ്ബലത്തെ ലവ് ഷോറെന്ന വാടകവീട്ടിലെത്തുന്നത്. പിടിയിലായ അഞ്ചുപേരില്‍ ഒരു യുവാവിന്റെ വിവാഹവും അടുത്തമാസം തീരുമാനിച്ചതാണ് പോലീസ് റെയ്ഡിനിടെ തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സി. ഐയോട് അപേക്ഷിക്കുകയായിരുന്നു ഇയാള്‍. ഇവിടെയെത്തുന്നത് ലൈംഗീകതൊഴിലാളികളല്ല കോളേജ് വിദ്യാര്‍ത്ഥിനികളാണെന്നാണ് പൊലിസ് പറയുന്നത്. ലവ് ഷോറില്‍ തന്നെ ഇതിനായുള്ള സൗകര്യവും ഉടമ ഏര്‍പ്പെടുത്തികൊടുക്കുന്നുണ്ട്. ഇതിനായി പതിനായിരം മുതല്‍ 15,000 വരെ ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇതിനിടെ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനും കൂട്ടാളിക്കും പുറമേ ഇവിടെ സ്ത്രീകളെയും കൂട്ടിയെത്തിയ അഞ്ചുയുവാക്കളുടെ അറസ്റ്റുകൂടി രേഖപ്പെടുത്തിയിട്ടുണ്ട്.ഉഭയകക്ഷി സമ്മതപ്രകാരമാണ് ഇവിടെ യുവാക്കളോടൊപ്പം വന്നതെന്നു യുവതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ താക്കീതു ചെയ്തു വിട്ടയക്കുകയും യുവാക്കളുടെ അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....