ട്രെയിന്‍ നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്. മധ്യപ്രദേശിലെ ഭോപാലില്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഭോപാല്‍ സ്വദേശിയായ മുഹമ്മദ് മെഹബൂബ് (37) ആണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുമായി ട്രെയിനിന് താഴെ കിടന്നാണ് മെഹബൂബ് രക്ഷകനായത്. പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാല്‍ ട്രെയിന്‍ കടന്നു പോകുന്നത് വരെ പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍തന്നെ കിടക്കുകയായിരുന്നു. 'ചുവന്ന സല്‍വാര്‍ ധരിച്ചിരുന്ന പെണ്‍കുട്ടി പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നത് പോലും ശ്രദ്ധിച്ചിരുന്നില്ല. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു ഞാന്‍. ഒരു ഗുഡ്‌സ് ട്രെയിന്‍ വന്ന് നിന്നതിനു പിന്നാലെ പാളം മുറിച്ചു കടക്കുമ്പോഴാണ് ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പെണ്‍കുട്ടി ട്രാക്കില്‍ വീണ് കിടക്കുന്നതാണ് പിന്നീട് കണ്ടത്. വേറെ ഒന്നും ആലോചിക്കാന്‍ നിന്നില്ല. ട്രെയിനിനു മുന്നിലേക്കു കുതിക്കുകയായിരുന്നു. വേറെ ആര്‍ക്കു വേണ്ടിയാണെങ്കിലും ഞാന്‍ ഇതുതന്നെ ചെയ്യുമായിരുന്നു'- മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ പെണ്‍കുട്ടി ട്രാക്കില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പെണ്‍കുട്ടിയെ ട്രാക്കിലൂടെ ചെന്ന് പിടിച്ചുമാറ്റാനുള്ള സമയവും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായി മെഹബൂബ് തല താഴ്ത്തി പിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ട്രെയിന്‍ കടന്നുപോയതോടെ അഭിനന്ദനങ്ങളുമായി അവിടെ കൂടിയിരുന്നവര്‍ മെഹബൂബിനെ വളഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഓടിയെത്തി മെഹബൂബിനെ ആലിംഗനം ചെയ്തു. ഒപ്പം പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന പെണ്‍കുട്ടി പൊടുന്നനെ കാല്‍വഴുതി ട്രാക്കില്‍ വീഴുകയായിരുന്നുവെന്നും മെഹബൂബിന്റെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് മകളുടെ ജീവന്‍ തിരികെ കിട്ടിയതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....