മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകളുടെ അപകട മരണക്കേസിലെ പ്രതിയും നമ്പര്‍ 18 ഹോട്ടല്‍ ഉടമയുമായ റോയി വയലാറ്റിനെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. റോയി വയലാറ്റ്, റോയിയുടെ കൂട്ടുപ്രതിയും ലഹരിക്കച്ചവടക്കാരനുമായ സൈജു തങ്കച്ചന്‍, കൂട്ടാളി കോഴിക്കോട് സ്വദേശിനി അഞ്ജലി വടക്കേപ്പുര എന്ന അഞ്ജലി റീമ ദേവ് എന്നിവര്‍ക്കെതിരെയാണ് യുട്യൂബര്‍ കൂടിയായ യുവതിയുടെ പരാതി. കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന അഞ്ജലി ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പെടെയുള്ള ആറ് പെണ്‍കുട്ടികളെ കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വന്നതെന്നു പെണ്‍കുട്ടി പറയുന്നു. കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ കാറില്‍ നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടി ഹാളിലാണ് ആദ്യമായി എത്തിച്ചത്. ലഹരി കലര്‍ന്ന പാനീയം നല്‍കുകയും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അനുസരിക്കാതെ ഇരുന്നപ്പോള്‍ പലവട്ടം നിര്‍ബന്ധിച്ചു. സീരിയല്‍ നടന്‍മാര്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ ഈ സമയം പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. യുട്യൂബര്‍ എന്ന നിലയില്‍ ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയെങ്കിലും റോയിയുടെ സഹായികള്‍ ഇടപെട്ട് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു. പാര്‍ട്ടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പെണ്‍കുട്ടികളും ലഹരി ഉപയോഗിച്ചിരുന്നു. പെണ്‍കുട്ടികളെ റോയി വയലാറ്റ് പാര്‍ട്ടിയില്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. തങ്ങളോടും മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ ബഹളം വച്ചാണ് ഹാളിനു പുറത്തിറങ്ങിയത്. അവിടെനിന്ന് രക്ഷപ്പെടാനുള്ള ശ്രമം അഞ്ജലിയും ഷൈജുവും തടഞ്ഞെന്നും തലനാരിഴയ്ക്കാണ് നമ്പര്‍ 18 ഹോട്ടലില്‍നിന്നു രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി മനോരമ ന്യൂസിനോടു പറഞ്ഞു. സ്വയം സംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയാണ് അഞ്ജലി വടക്കേപ്പുര പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. നിരവധി പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....