News Beyond Headlines

02 Saturday
May

കലൂരിലെ അപകടം:നിര്‍ത്താതെ പോയത് കാറിനുള്ളില്‍ വിദ്യാര്‍ഥിനികള്‍ ഉള്ളതിനാല്‍, പീഡിപ്പിച്ചെന്ന് മൊഴി

കൊച്ചി: കലൂരില്‍ കാറിന്റെ മരണപ്പാച്ചിലില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്. അപകടമരണത്തിന് കാരണമായ കാറിലുണ്ടായിരുന്ന യുവാക്കള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് തൃപ്പൂണിത്തുറ അരഞ്ഞാണിയില്‍ വീട്ടില്‍ ജിത്തു (29), തൃപ്പൂണിത്തുറ പെരുമ്പള്ളിയില്‍ വീട്ടില്‍ സോണി (25) എന്നിവര്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരേ നേരത്തെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് കലൂര്‍ പാവക്കുളം ക്ഷേത്രത്തിന് സമീപത്തായിരുന്നു കാര്‍ അപകടംവിതച്ചത്. ഇലക്ട്രിക് സ്‌കൂട്ടറും ഓട്ടോറിക്ഷയും ഉന്തുവണ്ടിയും ഇടിച്ചുതെറിപ്പിച്ച് പാഞ്ഞ കാര്‍, കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ശുചീകരണ തൊഴിലാളി ഉദയാ കോളനിയില്‍ താമസിക്കുന്ന വിജയന്‍ (40) മരിച്ചിരുന്നു. വലതുകാല്‍ ഒടിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവര്‍ പോണേക്കര സ്വദേശി ഒമ്പക്കാട്ട് ഇ.എം. മനോഹരനും (47), തോളെല്ലിനും വാരിയെല്ലിനും പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ എളമക്കര കൊല്ലാട്ട് രാജശേഖരനും (63) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.പോലീസ് നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കി, ഡാഷ് ബോക്സ് എന്നിവിടങ്ങളില്‍നിന്ന് അര ഗ്രാം എം.ഡി.എം.എ.യും കഞ്ചാവു ബീഡികളും കണ്ടെടുത്തിരുന്നു. അമിതവേഗത്തില്‍ വാഹനം ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയതിനു പുറമേ, ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിനും സോണിക്കും ജിത്തുവിനുമെതിരേ എന്‍.ഡി.പി.എസ്. കേസും ചുമത്തി അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. അപകടത്തിനിടയാക്കിയ കാറില്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്. മൂന്ന് വിദ്യാര്‍ഥിനികളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ അപകടശേഷം മുന്നോട്ടു പോകുന്നതിനിടെ കാറില്‍നിന്ന് ഇറക്കിവിടുകയായിരുന്നു എന്നും വ്യക്തമായി. വിദ്യാര്‍ഥിനികള്‍ ഉണ്ടായിരുന്നതിനാലാണ് അപകടമുണ്ടായപ്പോള്‍ നിര്‍ത്താതെ കാര്‍ പാഞ്ഞുപോയതെന്നും വ്യക്തമായി. കാറിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിനിയോട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് കഞ്ചാവ് നല്‍കി ജിത്തുവും സോണിയും പീഡിപ്പിച്ചതായി വിവരം ലഭിക്കുന്നത്. ഇതോടെ ഇവരെ വീണ്ടും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.മറ്റു രണ്ട് വിദ്യാര്‍ഥിനികളുടെയും മൊഴി വരുംദിവസം എടുക്കുമെന്ന് പോലീസ് പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....