കൊച്ചി: ഫോര്‍ട്ട്കൊച്ചി 'നമ്പര്‍ 18' ഹോട്ടല്‍ ഉടമ റോയി ജെ. വയലാട്ടിനും കൂട്ടര്‍ക്കുമെതിരേ കൂടുതല്‍ പരാതികള്‍. റോയിക്കും കൂട്ടുപ്രതികളായ സൈജു എം. തങ്കച്ചനും അഞ്ജലിക്കുമെതിരായാണ് കൂടുതല്‍പേര്‍ പരാതിയുമായി എത്തിയത്. ഇവരുടെ പീഡനത്തിന് ഇരയായ ഒമ്പതുപേരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. ഹോട്ടലില്‍വെച്ച് റോയിയില്‍ നിന്നും മറ്റു പ്രതികളില്‍ നിന്നും മോശം അനുഭവം നേരിട്ടവരാണ് പരാതിയുമായി എത്തിയിട്ടുള്ളത്. കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയാണ് പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ജലിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായുള്ള പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഡലുകളുടെ അപകടമരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്. പ്രതികള്‍ മൂന്നുപേരും ഒളിവിലാണ്. ലൈംഗികമായി ദുരനുഭവമുണ്ടായ 16-വയസ്സുകാരിയായ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പകരം അവരുടെ മാതാവാണ് പോലീസിന് മൊഴി നല്‍കിയത്. കുട്ടിയുടെ മാനസിക നില സാധാരണനിലയിലെത്തിയ ശേഷം നേരിട്ട് മൊഴിയെടുക്കും. അതേസമയം, താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞുക്കൊണ്ട് അഞ്ജലി ഇന്‍സ്റ്റഗ്രാമിലൂടെ ലൈവിലെത്തിയിരുന്നു. റോയ് ജെ. വയലാട്ടിന്റെ അറസ്റ്റ് ബുധനാഴ്ച വരെ തടഞ്ഞു കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ. വയലാട്ടിനെ പോക്‌സോ കേസില്‍ ബുധനാഴ്ച വരെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി വാക്കാല്‍ വിലക്കി. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. റോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ജസ്റ്റിസ് പി. ഗോപിനാഥാണ് പരിഗണിച്ചത്. മുന്‍ മിസ് കേരളയടക്കം മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തിന് ശേഷം ശത്രുതാ മനോഭാവത്തോടെയാണ് പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പെരുമാറുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....