കൊച്ചി: ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിന് എതിരായ പോക്‌സോ കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിയുടെ സഹായി അഞ്ജലി. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണത്തിന് പിന്നില്‍. തട്ടിപ്പുകള്‍ പുറത്തറിയുമെന്ന പേടിയാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തെത്താന്‍ പരാതിക്കാരെ പ്രേരിപ്പിച്ചതെന്നുമാണ് അഞ്ജലി ആരോപിക്കുന്നത്. പ്രതികരണം ഒരു വീഡിയോയായി പുറത്തുവിടുകയായിരുന്നു അഞ്ജലി. അവര്‍ പറയുന്നതിങ്ങനെ: ''ഇവര്‍ തുടക്കം മുതലേ പൈസയുടെ ആവശ്യത്തിനായിട്ട്, അതായത് വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്ന ഈ സ്ത്രീയും അവരുടെ കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്ത് വരാതിരിക്കാന്‍ എന്റെ ജീവിതം വച്ചാണ് കളിച്ചുകൊണ്ടിരുന്നത്. അവര് സ്വന്തം മകളെ വരെ വച്ച് എന്റെ നേര്‍ക്ക് ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കും എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്കറിയാം, നാളെ പല കള്ളക്കേസുകളും എനിക്ക് നേരെ വരും. എന്റെ നേരെയുള്ള ആരോപണങ്ങള്‍ എന്ന് പറയുന്നത് മയക്കുമരുന്നിന്റെ ഏറ്റവും വലിയ ഡീലറാണ് ഞാനെന്നാണ്. ഹണിട്രാപ്പിലേക്ക് ആളുകളെ പെടുത്തുന്നയാളാണ് ഞാന്‍ എന്നെല്ലാമാണ് അവരുടെ ആരോപണം. കള്ളപ്പണം, പണം തട്ടിപ്പ് ഇവയൊക്കെ ഞാന്‍ ചെയ്യുന്നുവെന്നാണ് അവര്‍ പറയുന്നത്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് നല്ലവണ്ണം എനിക്കറിയാം. അത് പുറത്തുവരാതിരിക്കാനാണ് അവര്‍ ഇത്രയും കാട്ടിക്കൂട്ടുന്നത്. എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു പെണ്‍കുട്ടി പറയട്ടെ, അഞ്ജലി ഇങ്ങനെ ഒരു പെണ്‍കുട്ടിയെ കൊണ്ടുപോയെന്ന്. എന്റെ ഓഫീസിലെ എല്ലാ സ്റ്റാഫ് ലിസ്റ്റും ക്ലയന്റ് ലിസ്റ്റും എന്റെ പക്കലുണ്ട്. മറ്റ് പല വ്യക്തികളെ വച്ചിട്ടും, എനിക്കെതിരെ കള്ളക്കേസ് കൊടുക്കും എന്ന് ഞാനറഞ്ഞിട്ടുണ്ട്. ചെയ്‌തോട്ടെ, പക്ഷേ പത്തൊമ്പത് വയസ്സ് മുതല്‍ ഞാന്‍ ജോലി ചെയ്ത് കഷ്ടപ്പെട്ട് എത്തിയിട്ടുള്ള ഉന്നതപദവിയാണ് ഇവര്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്'' കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന്റെ പേരില്‍ വിവാദത്തിലായ ഹോട്ടലാണ് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18. ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും നല്‍കിയ പരാതി. പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാല്‍ ഭീഷണി ഭയന്നാണ് പരാതി പറയാന്‍ കാലതാമസം ഉണ്ടായതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതിനെതിരെ ഹോട്ടലുടമ റോയ് വയലാട്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. പരാതിക്കാര്‍ തന്നെ ഇങ്ങോട്ട് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഇതിനിടെ, റോയ് വയലാട്ടിന്റെ സഹായി അഞ്ജലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മയും മകളും രംഗത്ത് വന്നു. കോഴിക്കോട് വെച്ച് പരിചയപ്പെട്ട തങ്ങളെ ജോലി വാഗ്ദാനം നടത്തിയാണ് അഞ്ജലി കൊച്ചിയിലേക്ക്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗദര്‍ എന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയിലാണ് പുതിയ കേസ്. റോയ് വയലാട്ട് മറ്റ് പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ ഉപദ്രവിച്ചതിന് ചില തെളിവുകളുണ്ടെന്നും കൂടുതല്‍ പരാതികള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് വ്യക്തമാക്കി. കോഴിക്കോട് സ്വദേശികളായ അമ്മയും മകളും ഉന്നയിച്ച പരാതി ശരിയല്ലെന്നും, ഹോട്ടലില്‍ വെച്ച് പരിചയപ്പെട്ട പരാതിക്കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയില്ലെന്നും കാണിച്ചാണ് റോയ് വയലാട്ട് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ഹോട്ടലില്‍ വെച്ച് ഇരുവരെയും മൂന്നാം പ്രതിയായ അഞ്ജലി പരിചയപ്പെടുത്തിയിരുന്നു. അതിന് ശേഷം സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കൊപ്പം പരാതിക്കാര്‍ പുറത്ത് പോയി ഭക്ഷണം കഴിച്ചു. എന്നാല്‍ പിന്നീട് തനിക്കെതിരെ ലൈംഗിക പീഡന കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. തന്നോട് ശത്രുതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും ഇതിന് പിറകിലുണ്ടെന്നും റോയ് അടക്കമുള്ളവര്‍ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....