കലൂര്‍ പോക്‌സോ കേസില്‍ കൂടുതല്‍ കുട്ടികള്‍ ഇരയായോ എന്ന് പരിശോധിക്കാന്‍ പൊലീസ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിനുള്ളിലുണ്ടായിരുന്നു കുട്ടികള്‍ മാതാപിതാക്കളെ കബളിപ്പിച്ചാണ് യുവാക്കള്‍ക്കൊപ്പം പോയതെന്നും കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പീഡനത്തിനിരയായതെന്നും ഡിസിപി പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് കലൂരില്‍ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിര്‍ത്താതെപോയ കാര്‍ പീന്നീട് നാട്ടുകാര്‍ പിടികൂടി നോര്‍ത്ത് പൊലീസിന് കൈമാറി. അപകടത്തിന് പിറകെ കാറില്‍ നിന്നും യൂണിഫോമിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെയും മാറ്റുകയായിരുന്നു. മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് നിര്‍ത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ, കഞ്ചാവ് ബീഡി അടക്കം കണ്ടെത്തുന്നത്. കാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്തതോടെയാണ് യുവാക്കള്‍ തങ്ങളെ ലഹരിമരുന്ന നല്‍കി പീഡിപ്പിച്ചതായി മൊഴി നല്‍കിയത്. പെണ്‍കുട്ടികളില്‍ ഒരാളുടെ വീട്ടില്‍വെച്ചായിരുന്നു എംഡിഎംഎ, എല്‍എസ്ഡി അടക്കം ഉപയോഗിച്ചത്. ഇതിനുശേഷം കാറില്‍ അമിതവേഗതയില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ എരൂര്‍ സ്വേദശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യന്‍ എന്നിവരുടെ അറസ്റ്റ് നോര്‍ട്ട് പൊലീസ് രേഖപ്പെടുത്തി. നിലവില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ പങ്കാളികളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മയക്കുമരുന്ന് നല്‍കി മയക്കുമരുന്ന് വില്‍പ്പന റാക്കറ്റില്‍ പങ്കാളികളാക്കാന്‍ ആയിരുന്നു പ്രതികളുടെ നീക്കമെന്നാണ് പോലീസ് സംശയിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....