കൊച്ചിന്മ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ പീഡനം നടന്നെന്ന പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയി വയലാറ്റിനെ അറിയില്ലെന്ന് കേസിലെ മൂന്നാം പ്രതി അഞ്ജലി റീമ ദേവ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി പരാതിക്കാരി ഡിജെ പാര്‍ട്ടിക്ക് സ്വയം വന്നതാണെന്നും ഹോട്ടലില്‍ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും അഞ്ജലി പറഞ്ഞു. പല സെലിബ്രിറ്റികളും പങ്കെടുത്ത പാര്‍ട്ടിയാണ്. പാര്‍ട്ടി കഴിഞ്ഞ് അവര്‍ സന്തോഷത്തോടെ മടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ ഇതിനു തെളിവെന്നും അഞ്ജലി പറഞ്ഞു. 'പരാതിക്കാരി പറയുന്നതെല്ലാം പച്ചക്കള്ളമാണ്. പെണ്‍കുട്ടികളുമായി പരാതിക്കാരി സ്വമേധയായാണ് ഡിജെ പാര്‍ട്ടിക്ക് വന്നത്. ബിസിനസ് മീറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് പോയതല്ല. ലൈംഗിക ഉപദ്രവം ഉണ്ടായി എന്ന് ആരോപിക്കുന്ന പരാതിക്കാരി അവസാനം വരെ സന്തോഷത്തോടെ പാര്‍ട്ടിയില്‍ പങ്കെടുത്തു. ആരും മോശമായി പെരുമാറിയിട്ടില്ല. ഡിജെ പാര്‍ട്ടിക്ക് ശേഷം സന്തോഷത്തോടെയാണ് പരാതിക്കാരിയും സംഘവും മടങ്ങിയത്'- അഞ്ജലി പറഞ്ഞു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഫെയ്‌സ്ബുക് വിഡിയോ വഴി അഞ്ജലി നേരത്തെ രംഗത്തെത്തിയിരുന്നു. അതിനു പുറമേയാണ് കൂടുതല്‍ അവകാശവാദങ്ങള്‍ പങ്കുവച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....