ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസിലെ ഇര ഉള്‍പ്പടെയുള്ള പെണ്‍കുട്ടികളുടെ സംഘത്തെ പ്രതി അഞ്ജലി റീമാദേവ് കൊച്ചിയിലെത്തിച്ചത് തട്ടിക്കൂട്ടിയ ബിസിനസ് മീറ്റില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയെന്നു സ്ഥിരീകരണം. മാളില്‍ തലേദിവസം വിളിച്ചു തന്റെ പക്കല്‍ നിക്ഷേപകരും പദ്ധതികളുമുണ്ടെന്നു പറഞ്ഞു പെട്ടെന്നു സംഘടിപ്പിച്ചതായിരുന്നു കൂടിക്കാഴ്ചയെന്ന് മാള്‍ മാനേജര്‍ പറഞ്ഞു. ബിസിനസ് മീറ്റ് എന്ന പേരില്‍ ഇവര്‍ നടത്തിയ കൂടിക്കാഴ്ചകള്‍ തട്ടിക്കൂട്ടിയതാണെന്നു പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 15 മിനിറ്റില്‍ താഴെ മാത്രമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. കോഴിക്കോട്ടുനിന്നുള്ള പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലിലെത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് അന്വേഷണ സംഘവും പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് അഞ്ജലി ഏതാനും പെണ്‍കുട്ടികളുമായെത്തി ബിസിനസ് വാഗ്ദാനങ്ങള്‍ നടത്തുകയും ഷോപ്പുകള്‍ തുറക്കുന്നതും മറ്റു കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി മാള്‍ മാനേജര്‍ പറയുന്നു. സംഘത്തില്‍ മുതിര്‍ന്ന ഒരു സ്ത്രീയും അഞ്ജലിയും 25 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഫോര്‍മല്‍ വസ്ത്രം ധരിച്ചിരുന്നതിനാല്‍ പെട്ടെന്നു ശ്രദ്ധിച്ചെങ്കിലും സംശയാസ്പദമായിരുന്നു ഇവരുടെ ഇടപെടല്‍. മറ്റൊരു മാളില്‍ ഇവര്‍ക്ക് ഓഫിസുണ്ടെന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. മാളില്‍ ചുറ്റിക്കറങ്ങി ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളെല്ലാം കണ്ടെങ്കിലും ഗൗരവമായ സംഗതിയല്ലെന്നു തോന്നിയതിനാല്‍ പ്രോത്സാഹിപ്പിച്ചില്ല. കൂടുതല്‍ വിവരങ്ങള്‍ കൈമാറണമെന്നു പറഞ്ഞെങ്കിലും നല്‍കിയില്ല. തിരികെ ബന്ധപ്പെടാമെന്നു പറഞ്ഞാണു പോയത്. എന്നാല്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും മാള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, അഞ്ജലി മുന്‍കൂട്ടി പറഞ്ഞതുപ്രകാരം കൊച്ചിയിലെ ബിസിനസ് മീറ്റില്‍ പങ്കെടുക്കാന്‍ താനും ഭര്‍ത്താവും മകളും വരാനാണ് തീരുമാനിച്ചിരുന്നതെന്നു പരാതിക്കാരി പറയുന്നു. ഭര്‍ത്താവു വരുമെന്നറിഞ്ഞ് ഇവര്‍ പരിപാടി മാറ്റിവച്ചതായി നുണ പറഞ്ഞു. പിന്നീട് ഭര്‍ത്താവ് അദ്ദേഹത്തിന്റെ ബിസിനസ് നടത്തുന്ന സ്ഥലത്തേയ്ക്കു തിരിച്ചുപോയതറിഞ്ഞു മീറ്റിങ് മാറ്റിവച്ചിട്ടില്ലെന്നും രാത്രിയില്‍ തന്നെ പുറപ്പെടണമെന്നും പറയുകയായിരുന്നു. എല്ലാവരോടും പെട്ടെന്നു തയാറാകാന്‍ ആവശ്യപ്പെട്ട് ടാക്‌സി സംഘടിപ്പിച്ചു കൊച്ചിയിലേയ്ക്കു പുറപ്പെടുകയായിരുന്നെന്നും പരാതിക്കാരി പറയുന്നു. പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിക്കുകയും ദുരുപയോഗം ചെയ്യുന്നതിനുമായി അഞ്ജലി ബിസിനസ് മീറ്റ് എന്ന മറപിടിക്കുകയായിരുന്നെന്നാണ് പരാതിക്കാരി പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ കൊണ്ടുവന്നതായും ഹോട്ടലില്‍ താമസിപ്പിച്ചതായും അഞ്ജലി സമ്മതിക്കുന്നതിന്റെ ശബ്ദരേഖ പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇവര്‍ ഒളിവിലാണ്. ബുധനാഴ്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുന്നതിനാണ് പൊലീസ് തീരുമാനം. ഒന്നാം പ്രതി റോയി വയലാറ്റ് ഉള്‍പ്പെടെ മൂന്നു പ്രതികളുടെയും ലൊക്കേഷന്‍ അന്വേഷണ ചുമതയുള്ള പ്രത്യേക സംഘം ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു വിളിച്ചപ്പോള്‍ താന്‍ കോവിഡ് പോസിറ്റീവാണെന്നായിരുന്നു റോയി അറിയിച്ചത്. ഇതു കള്ളമാണെന്നാണു പൊലീസ് വിലയിരുത്തല്‍. നേരത്തെ, മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ റോയിയെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും ആരോഗ്യകാരണം പറഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഇതിനിടെ ഇരയുടെ പേരുവിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനു പരാതി ലഭിച്ചാല്‍ അഞ്ജലിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....